ETV Bharat / state

മൂന്നാറിലെ കൈയ്യേറ്റത്തിൽ സർക്കാരിന് ഹൈക്കോടതി വിമർശനം - HIGH COURT CRITICISM

author img

By ETV Bharat Kerala Team

Published : Mar 26, 2024, 10:53 PM IST

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ പതിനാല് വര്‍ഷമായി വൈകുന്നത് സര്‍ക്കാരിന്‍റെ വീഴ്‌ച മൂലമെന്ന് ഹൈക്കോടതി.

MUNNAR ENCROACHMENT  HIGH COURT  GOVT  CRITICISM
Govt criticised by High Court on Munnar encroachment, Govt makes fault

കൊച്ചി: മൂന്നാറിലെ കൈയ്യേറ്റത്തിൽ സർക്കാരിന് ഹൈക്കോടതി വിമർശനം. പതിനാലു വർഷമായി മൂന്നാർ കൈയ്യേറ്റമൊഴിപ്പിക്കൽ നടപടികൾ മുന്നോട്ടു പോകാതിരിക്കുന്നതിൽ സർക്കാർ തലത്തിൽ വീഴ്‌ചയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കൈയ്യേറ്റമൊഴിപ്പിക്കലിൽ സർക്കാരിന് ആത്മാർത്ഥതയില്ല. ഭൂരേഖകളുടെ പരിശോധന നടക്കുന്നില്ല. പരിശോധന നടക്കരുതെന്നാഗ്രഹിക്കുന്ന ചിലർക്ക് വേണ്ടിയാണോ ഇതെന്നു സംശയമുണ്ടെന്നും കോടതി പറഞ്ഞു.

പിന്നിൽ ഉന്നതരായ ആരെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കേണ്ടിവരും. ഇതിനായി സിബിഐ അന്വേഷണം വേണമോയെന്ന കാര്യം പരിഗണിക്കപ്പെടേണ്ടതാണെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു. മൂന്നാർ കൈയ്യേറ്റ നടപടികൾ നിരീക്ഷിക്കുന്നതിനായുള്ള സമിതിയും വീഴ്‌ചകൾ വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയ കോടതി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നാളെ ഓൺലൈനായി ഹാജരാകാനും നിർദേശിച്ചു. മൂന്നാർ കൈയ്യേറ്റ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഡിവിഷൻ ബെഞ്ചിന്‍റേതാണ് നടപടി.

Also Read: സൂര്യനെല്ലിയിൽ വ്യാജ രേഖകൾ ചമച്ച് ഭൂമി കൈയ്യേറി; വൻകിട റിസോർട്ടും മൂന്ന് ഏക്കർ ഭൂമിയും ഒഴുപ്പിച്ച് റവന്യൂ സംഘം

ഉന്നത തലത്തിലെ വീഴ്‌ച എടുത്തു പറഞ്ഞ ഹൈക്കോടതി കൈയ്യേറ്റമൊഴിപ്പിക്കൽ അട്ടിമറിക്കുന്നുവെന്ന സംശയവും പ്രകടിപ്പിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നിലവിൽ മൂന്നാറിൽ ഭൂമി കൈയ്യേറി നിർമ്മിച്ച കെട്ടിടങ്ങളടക്കം നീക്കം ചെയ്യാൻ ആരംഭിച്ചത്. എന്നാൽ പലപ്പോഴും ഈ ഉത്തരവുകൾ നടപ്പാക്കപ്പെട്ടിരുന്നില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.