ETV Bharat / state

അവസാന പന്തിൽ സിക്‌സ്! മുംബൈ ഇന്ത്യൻസിനെ വിജയിപ്പിച്ച മലയാളി സജന സജീവന്‍റെ കഥ - സജന സജീവന്‍ മുംബൈ ഇന്ത്യന്‍സ്

ഒരു സാധാരണ കുടുംബത്തിൽ വളര്‍ന്ന പെൺകുട്ടി ആൺകുട്ടികളോടൊപ്പം കളിച്ച് ഒരു വലിയ ക്രിക്കറ്റ്‌ താരം ആകുക. സിനിമയിൽ മാത്രം കണ്ടിട്ടുള്ള കഥാ സന്ദർഭം. എന്നാൽ കഥയല്ലിത് ജീവിതമാണെന്ന് നിസ്സംശയം പറയാവുന്ന അനുഭവമാണ് മുംബൈ ഇന്ത്യന്‍സ് താരം സജന സജീവന്‍റേത്.വയനാട്ടിലെ മാനന്തവാടിയിൽനിന്നും വനിതാ ഐ പിഎല്‍ വരെയെത്തിയ സജന സജീവന്‍റെ കഥ അറിയാം.

സജന സജീവന്‍  Sajana Sajeevan  mumbai indians  kerala cricketer  വനിത ക്രിക്കറ്റ് താരം
The story of Malayali cricketer Sajana Sajeevan
author img

By ETV Bharat Kerala Team

Published : Mar 8, 2024, 6:02 AM IST

അവസാന പന്തിൽ സിക്‌സ്! മുംബൈ ഇന്ത്യൻസിനെ വിജയിപ്പിച്ച മലയാളി സജന സജീവന്‍റെ കഥ

വയനാട്: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളെയൊക്കെ സ്വന്തം വീട്ടുകാരെപ്പോലെ നമുക്കറിയാം. ക്രിക്കറ്റ്‌ കണ്ടു തുടങ്ങിയ ബാല്യം മുതൽ ഇന്നോളം കണ്ടുവളർന്ന ക്രിക്കറ്റ്‌ താരങ്ങളെ കുറിച്ച് ചോദിച്ചാൽ ഇന്ത്യൻ ടീമിലെ മാത്രമല്ല എതിർ ടീമിലെയും കളിക്കാരുടെ പേരുകളും നമ്മളിൽ പലരും പറയും. എന്തിനേറെ അന്താരാഷ്ട്ര മത്സരങ്ങളിൽ ഒരിക്കൽ പോലും പാഡ് അണിയാത്ത ഒട്ടേറെ ആഭ്യന്തര താരങ്ങളെ വരെ നമുക്കറിയാം. എന്നാൽ അതെ ചോദ്യം തന്നെ വനിത ക്രിക്കറ്റിനെ കുറിച്ച് ചോദിച്ചാലോ?

മിതാലി രാജും, സ്‌മൃതി മന്ദാനയും, കേരളത്തിൽ നിന്ന് ഈയിടെ ഇന്ത്യൻ ടീമിലെത്തിയ മിന്നു മണി തുടങ്ങി വിരലിൽ എണ്ണാവുന്ന താരങ്ങളുടെ പേര് മാത്രം. ആ പേരുകൾ തന്നെ നമ്മുടെ മനസ്സിൽ പതിഞ്ഞു തുടങ്ങിയിട്ട് ഏതാനും ചില വർഷങ്ങൾ മാത്രം (Malayali cricketer Sajana Sajeevan).

ക്രിക്കറ്റ്‌ ജീവനും ജീവിതവും ആയി കാണുന്ന നമ്മുക്കിടയിൽ തന്നെ ഇത്തരമൊരു വേർതിരിവ് ഉണ്ടെങ്കിൽ, ക്രിക്കറ്റിനെ കുറിച്ച് ഒന്നും അറിയാത്ത ഒരു സാധാരണ കുടുംബത്തിൽ നിന്ന് ഒരു പെൺകുട്ടി വളർന്നു ആൺകുട്ടികളോടൊപ്പം കളിച്ചു ഒരു വലിയ ക്രിക്കറ്റ്‌ താരം ആകുക. സിനിമയിൽ മാത്രം കണ്ടിട്ടുള്ള കഥാ സന്ദർഭം അല്ലെ ?. എന്നാൽ സിനിമയിൽ മാത്രം അല്ല ജീവിതത്തിലും അത്തരം കഥാപാത്രങ്ങൾ നിരവധിയാണ്. അവരിൽ ഒരാൾ ആണ് വയനാട്ടിലെ മാനന്തവാടിയിൽനിന്നുള്ള സജന സജീവൻ.

1995 ജനുവരി 4ന് വയനാട് മാനന്തവാടിയിലാണ് സജന സജീവൻ ജനിച്ചത്. സാമ്പത്തികമായി ഒരു ഇടത്തരം കുടുംബത്തിലാണ് ജനനം. ശേഷം തന്‍റെ ക്രിക്കറ്റ് യാത്രയിൽ ഒരുപാട് വെല്ലുവിളികളും ഈ താരത്തിന് നേരിടേണ്ടിവന്നു. സജനയുടെ പിതാവ് ഒരു ഓട്ടോറിക്ഷാ ഡ്രൈവർ ആയിരുന്നു. 2018ലെ പ്രളയത്തിൽ വീടടക്കം സകലതും നഷ്‌ടപ്പെട്ട് സർക്കാർ സ്‌കൂളിലെ അഭയാർത്ഥി ക്യാമ്പിലേക്ക് മാറേണ്ടിവന്നു സജനക്കും കുടുംബത്തിനും.

വനിതാ ഐപിഎല്ലിന്‍റെ ആദ്യ സീസണിൽ ലേലത്തിൽ സജനയെ സ്വന്തമാക്കാൻ ആരും മുന്നോട്ടുവന്നിരുന്നില്ല. എന്നാൽ ഡിസംബറിൽ മുംബൈ ഇന്ത്യൻസ് 15 ലക്ഷം രൂപക്ക് സജനയെ സ്വന്തമാക്കി (Malayali cricketer Sajana Sajeevan).

ഓൾറൗണ്ടറായ സജന മികച്ച ഓഫ് സ്‌പിന്നറുമാണ്. 81 ടി20 മത്സരങ്ങളിൽ നിന്നായി 1093 റൺസുകളും 58 വിക്കറ്റുകളും നേടിയിട്ടുണ്ട്. സഹതാരം യാസ്‌തിക ഭാട്ട്യുമായുള്ള സംഭാഷണത്തിൽ സജന പറഞ്ഞത് ഇങ്ങനെ. ‘‘ഒരു എളിയ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത്. കൈയിൽ പണമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ പതിവായി ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയതോടെ ദിവസവും 150 രൂപ സമ്പാദിക്കാൻ തുടങ്ങി. ഇത് എനിക്ക് വലിയൊരു തുകയായിരുന്നു. പിന്നീട് ദിവസ സമ്പാദ്യം 900 രൂപയിലേക്ക് ഉയർന്നു. രക്ഷിതാക്കളും സന്തോഷിച്ചു. പിന്നീടാണ് കേരളത്തിന്‍റെ ക്യാപ്റ്റനാകുന്നത്. പിന്നാലെ അണ്ടർ 23 ടി20 സൂപ്പർ ലീഗ് ട്രോഫിയും ഉയർത്തി. പിന്നീട് ചലഞ്ചേഴ്‌സ് ട്രോഫിയും. തുടർന്ന് ജുലാൻ ഗോസ്വാമിയോടൊപ്പം ഇന്ത്യൻ ഗ്രീൻസിന് വേണ്ടി കളിച്ചു’’.

മകളുടെ ക്രിക്കറ്റ് പ്രേമത്തെ കുറിച്ച് സജനയുടെ അമ്മ ശാരദയ്ക്കും പറയാനുണ്ട്...

ബാല്യത്തിൽ അനിയൻ സച്ചിനും കസിൻ കുട്ടികളുമായിരുന്നു സജനയുടെ കളിക്കൂട്ടുകാർ. ആൺകുട്ടികളോടൊപ്പം ക്രിക്കറ്റ്‌ കളിക്കുന്നതിൽ തങ്ങൾ വീട്ടുകാർക്ക് കുഴപ്പമില്ലെങ്കിലും ചിലർ ശക്തമായി എതിർത്തിരുന്നതായി അമ്മ ശാരദ പറയുന്നു.

അഞ്ചാം ക്ലാസ്സ്‌ മുതൽ ഹോസ്റ്റലിൽ നിന്ന് ആയിരുന്നു മകളുടെ പഠിപ്പ്. അവിടെ ബാഡ്‌മിന്‍റൺ, ഖോ ഖോ, അത്ലറ്റിക്‌സ്, ഹൈ ജമ്പ് തുടങ്ങി നിരവധി കളികളിലും സജന ശോഭിച്ചുവെങ്കിലും സജനയുടെ ക്രിക്കറ്റിൽ ഉള്ള താല്‍പര്യം ആ കാലയളവിൽ വർദ്ധിച്ചു വന്നു (Malayali cricketer Sajana Sajeevan).

പ്ലസ് വൺ - പ്ലസ് ടു മാനന്തവാടി ഹയർ സെക്കണ്ടറി സ്‌കൂളിലാണ് പഠിച്ചതും. ആ കാലയളവിൽ ജാവലിൻ ത്രോക്കു ഡിസ്ട്രിക്‌ട് ബേസിൽ ഫസ്റ്റ് വന്നപ്പോൾ അവിടെ ഫിസിക്കൽ ട്രെയിനർ ആയിരുന്ന എൽസമ്മ ടീച്ചറാണ് സജനയെ ക്രിക്കറ്റ് പരിശീലിപ്പിച്ചത്. അതൊരു വഴിത്തിരിവായി.

സ്‌കൂൾ കാലഘട്ടത്തിലേതു പോലെ ക്രിക്കറ്റ്‌ കളിക്കാൻ താല്‍പര്യം ഉള്ള കുറച്ച് കൂട്ടുകാരികളെ ചേർത്ത് സജന കളി ആരംഭിച്ചു. ക്രിക്കറ്റിനോടുള്ള ഈ അടങ്ങാത്ത പാഷനും എൽസമ്മ ടീച്ചറിന്‍റെ പ്രോത്സാഹനവും മകളെ ചെന്നെത്തിച്ചത് KCA നടത്തുന്ന സെലെക്ഷൻ ട്രയൽസിലേക്ക്. എന്നാൽ ആദ്യത്തെ തവണ പരിചയക്കുറവിന്‍റെ അഭാവത്തിൽ സജന സെലെക്ഷനിൽ പരാജയപെട്ടു. എന്നാൽ പതറാതെ അടുത്ത തവണയും പരിശ്രമിച്ച സജന കേരള ക്രിക്കറ്റർ എന്ന ആ ലക്ഷ്യം സാധ്യമാക്കുകയും ചെയ്‌തു.

പ്രൊഫഷണൽ ക്രിക്കറ്റിലേക്കുള്ള അരങ്ങേറ്റം

ചെന്നൈയിൽ ആയിരുന്നു സജനയുടെ കേരള ടീമിലെ അരങ്ങേറ്റം. അന്ന് ഹൈദരാബാദിനെതിരെ ഒരു സീനിയർ താരത്തിന്‍റെ അഭാവത്തിൽ നറുക്ക് വീണ സജന തന്നെയാണ് അന്നത്തെ മത്സരത്തിലെ വിജയ റൺ നേടിയത്.

ബാറ്റിങ്ങിലും ബൗളിങ്ങിലും എല്ലാം അസാമാന്യ മികവ് പുലർത്തിയ സജനയ്ക്ക് പക്ഷെ ക്രിക്കറ്റിൽ കൂടുതൽ ഇഷ്‌ടം എന്തെന്ന് ചോദിച്ചാൽ അത് ഫീൽഡിങ് ആണ്. നേരിട്ട ത്രോകളിലൂടെ റൺ ഔട്ട്‌ ആക്കുന്നതും ഡൈവിംഗ് ക്യാച്ച് എടുക്കുന്നതിലും എല്ലാം സജന മികവ് പുലർത്തിയിരുന്നു (Malayali cricketer Sajana Sajeevan).

2016ൽ ആണ് ആണ് സജനയ്ക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ഒരു സംഭവം അരങ്ങേറിയത്. അന്ന് വയനാട്ടിലെ കൃഷ്‌ണഗിരി സ്റ്റേഡിയത്തിൽ ഇന്ത്യ എ ടീമിന്‍റെ മത്സരത്തിന് എത്തിയ രാഹുൽ ദ്രാവിഡും സംഘവും പരിശീലനത്തിൽ ഏർപ്പെടുന്നു. അന്ന് മറ്റൊരു ഭാഗത്തു പരിശീലനം നടത്തിയിരുന്ന സജനയെ രാഹുൽ ദ്രാവിഡ്‌ സസൂക്ഷ്‌മം വീക്ഷിച്ചു.

ആദ്യത്തെ 7 ബോൾ നേരിട്ട സജനയ്ക്ക് ലെഗ് സൈഡിൽ കളിക്കുമ്പോഴുള്ള ബലഹീനത ദ്രാവിഡിന്‍റെ ശ്രദ്ധയിൽ പെട്ടു. തുടർന്ന് അതിനുള്ള ബാറ്റിംഗ് ടെക്‌നിക് പരിശീലിപ്പിച്ചു ആ പോരായ്‌മ മറികടന്ന ശേഷം ആണ് ദ്രാവിഡ്‌ അവിടം വിട്ടത്.

മറ്റൊരു സംഭവവും അന്ന് അരങ്ങേറി. മുൻപൊരിക്കൽ ഒരു മത്സരത്തിൽ ഗൗതം ഗംഭീറിന് പകരം സബ്സ്റ്റിട്യൂട് ഫീൽഡർ ആയി ഇറങ്ങിയിട്ടുള്ള സജനയ്ക്ക് അന്ന് ഗൗതം ഗംഭീർ അദ്ദേഹത്തിന്‍റെ ഒരു ബാറ്റ് സമ്മാനമായി നൽകി. പിന്നീട് ആലപ്പുഴയിൽ വെച്ച് തമിഴ്‌നാടിനെതിരെ നടന്ന ഒരു മത്സരത്തിൽ ആ ബാറ്റ് ഉപയോഗിച്ച് ആ ടൂർണമെന്‍റിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടി. 84 ബോളിൽ ആണ് അന്ന് സജന സെഞ്ച്വറി നേടിയത് (Malayali cricketer Sajana Sajeevan).

കേരളത്തിന്‌ വേണ്ടി അണ്ടർ 19 അണ്ടർ 23 എന്നി വിഭാഗങ്ങളിൽ എല്ലാം സജന മത്സരിച്ചു. BCCI നടത്തുന്ന ടൂർണമെന്‍റില്‍ കേരള വനിത ടീം ആദ്യമായി ചാമ്പ്യന്മാർ ആകുന്നതും സജനയുടെ ക്യാപ്റ്റിൻസിക്ക് കീഴിൽ ആണ്.

മുംബൈയിൽ വെച്ച് നടന്ന T20 ടൂർണമെന്‍റില്‍ മഹാരാഷ്ട്രയെ ഫൈനലിൽ തോൽപിച്ചാണ് കേരളം ചാമ്പ്യന്മാർ ആയത്. അന്ന് ഫൈനലിൽ മഹാരാഷ്ട്രയുടെ 114 റൺസിനെതിരെ ബാറ്റ് എന്തിയ കേരള താരങ്ങൾ 11 ഓവറിൽ 59 റൺസിന്‌ 4 വിക്കറ്റ് പോയി പതർച്ചയെ നേരിടുമ്പോളാണ് ക്യാപ്റ്റൻ കൂടിയായ സജന പുറത്താകാതെ 24 റൺസ് നേടി കേരളത്തെ ആദ്യമായി ചാമ്പ്യൻമാരാക്കിയത്.

പ്രളയം വെല്ലുവിളിച്ച 2018

തുടക്കത്തിലേ കൂടപ്പിറപ്പായ പ്രതിസന്ധികൾ ഇത്രയൊക്കെയായിട്ടും സജനയെ വിട്ടു പോയിട്ടില്ലായിരുന്നു. 2018ലെ പ്രളയത്തിൽ വീടടക്കം സകലതും നഷ്‌ടപ്പെട്ട് സർക്കാർ സ്‌കൂളിലെ അഭയാർത്ഥി ക്യാമ്പിലേക്ക് മാറേണ്ടിവന്നു സജനക്കും കുടുംബത്തിനും.

അന്ന് ബാംഗ്ലൂരിൽ വെച്ച് നടക്കുന്ന ചലഞ്ചർ ട്രോഫിക്കുള്ള ഇന്ത്യ റെഡ് ടീമിൽ ഇടം നേടിയ സജന അങ്ങോട്ട് എത്താൻ നന്നേ ബുദ്ധിമുട്ടി. ഒടുവിൽ പൊലീസ് ബോട്ട് വന്നു സജനയെയും കുടുംബത്തെയും രക്ഷിച്ചു. അന്ന് ബാംഗ്ലൂർ എത്താൻ ആയെങ്കിലും നാട്ടിലെ കുടുംബത്തിന്റെ അവസ്ഥയോർത്തു തകർന്നു പോയ സജനയെ സഹ താരങ്ങൾ ആണ് ആശ്വസിപ്പിച്ചു കളത്തിൽ ഇറക്കിയത് (Malayali cricketer Sajana Sajeevan).

ഇപ്പോഴും കേരള ടീമിന്‍റെ കൂടെയുള്ള സജനയെ 2015ലെ മികച്ച വനിത കേരള ക്രിക്കറ്റർ ആയി KCA തിരഞ്ഞെടുത്തിരുന്നു. അണ്ടർ 23 ടൂർണമെന്റില്‍ അവസാന ഓവറിലെ അഞ്ചാം പന്തിൽ മിഡ് വിക്കറ്റിന്‍റെ മുകളിലൂടെ പന്ത് പായിച്ച് കേരളത്തിന്‌ ആദ്യ ദേശീയ തലത്തിലുള്ള കിരീടമാണ് സജ്‌ന നേടിക്കൊടുത്തത്. താരത്തിൽ നിന്നും താരങ്ങളിൽ താരമായി. മിതാലി രാജിന്‍റെയും ഹർമൻ പ്രീതിന്‍റെയും വലിയ ആരാധകയായ സജനയും ഒരു നാൾ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചേക്കാവുന്ന ഭാവി വാഗ്‌ദാനം ആണ്.

അവസാന പന്തിൽ സിക്‌സ്! മുംബൈ ഇന്ത്യൻസിന്‍റെ സ്വന്തം സജന

വനിതാ പ്രീമിയർ ലീഗിലെ തന്‍റെ ആദ്യ മത്സരത്തിൽ തന്നെ ഹീറോയായി മാറിയിരിക്കുകയാണ് മലയാളി താരം സജന സജീവൻ. മത്സരത്തിന്‍റെ അവസാന പന്തിൽ 5 റൺസായിരുന്നു മുംബൈ ഇന്ത്യൻസ് ടീമിന് വിജയിക്കാൻ വേണ്ടിയിരുന്നത്. ഈ സമയത്ത് ക്രീസിലെത്തിയ സജന താൻ നേരിട്ട ആദ്യ പന്തിൽ തന്നെ ഒരു സൂപ്പർ സിക്‌സർ നേടുകയും മുംബൈയെ 4 വിക്കറ്റിന്‍റെ വിജയത്തിൽ എത്തിക്കുകയും ചെയ്‌തു.

മത്സരത്തിലെ ഈ വെടിക്കെട്ട് പ്രകടനത്തോടുകൂടി 29കാരി സജന ചർച്ചകളിൽ നിറയുകയാണ്. ആദ്യ മത്സരത്തിൽ അലിസ് ക്യാപ്‌സിക്കെതിരെ നേടിയ ഈ തകർപ്പൻ സിക്‌സർ സജനയുടെ കരിയറിൽ വലിയൊരു വഴിത്തിരിവാകും എന്നത് ഉറപ്പാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.