ഇടുക്കി: സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ മേൽനോട്ട സമിതി മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്തി. എല്ലാ വർഷവും അണക്കെട്ടിൽ പരിശോധന നടത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.
2023 മാർച്ചിലാണ് സമിതി അവസാനമായി അണക്കെട്ടിൽ പരിശോധന നടത്തിയത്. അതിന് ശേഷം അണക്കെട്ടിൽ നടത്തിയ അറ്റകുറ്റപ്പണികളും, വള്ളക്കടവിൽ നിന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലേയ്ക്ക് വനമേഖലയിലൂടെയുള്ള റോഡിൻ്റെ അവസ്ഥയും സംഘം പരിശോധിച്ചു.
പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിൻ്റെ ഭാഗമായി പഴയ അണക്കെട്ട് പൊളിക്കുമ്പോഴുണ്ടാകാവുന്ന പാരിസ്ഥിതിക ആഘാത പഠനത്തിനുള്ള അനുമതിക്കായി സർക്കാർ വനം പരിസ്ഥിതി മന്ത്രാലയത്തിനെ സമീപിച്ചത് തമിഴ്‌നാട് എതിർത്തിരുന്നു. ഈ സാഹചര്യത്തിലുമാണ് മേൽനോട്ട സമിതിയുടെ സന്ദർശനം. പരിശോധനക്ക് ശേഷം വെള്ളിയാഴ്‌ച സംഘം യോഗം ചേരും.
ALSO READ: വനമേഖലയിലെ ദേശീയപാതയില്‍ അപകടഭീഷണി ഉയര്‍ത്തി വന്മരങ്ങൾ; മുറിച്ച് നീക്കണമെന്ന ആവശ്യം ശക്തം