ETV Bharat / state

ഭീമന്‍ കപ്പല്‍ വിഴിഞ്ഞത്ത്; തുറമുഖത്ത് നങ്കൂരമിട്ട് എംഎസ്‌സി ക്ലാഡ് ഗിരാര്‍ഡോ - MSC Claude Girardet at ​​Vizhinjam - MSC CLAUDE GIRARDET AT ​​VIZHINJAM

ലോകത്തെ നാലാമത്തെ ഏറ്റവും വലിയ കപ്പലായ എംഎസ്‌സി ക്ലാഡ് ഗിരാര്‍ഡോ തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ എത്തുന്ന ഏറ്റവും വലുപ്പമേറിയ കപ്പലാണെന്ന പ്രത്യേകതയുമുണ്ട്.

LARGEST SHIP TO REACH INDIA  VIZHINJAM PORT NEW SHIP  വിഴിഞ്ഞം തുറമുഖം കപ്പല്‍  എംഎസ്‌സി ക്ലാഡ് ഗിരാര്‍ഡോ
MSC Claude Girardet (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 13, 2024, 11:23 AM IST

Updated : Sep 13, 2024, 11:31 AM IST

തിരുവനന്തപുരം: വീണ്ടും ചരിത്രം കുറിക്കാനൊരുങ്ങി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഇന്ത്യയിലെത്തുന്ന ഏറ്റവും വലിയ കപ്പലായ എംഎസ്‌സി ക്ലാഡ് ഗിരാര്‍ഡോ വിഴിഞ്ഞം തുറുമുഖത്തിന്‍റെ പുറം കടലില്‍ നങ്കൂരമിട്ടു. ഇന്ന് (സെപ്‌റ്റംബര്‍ 13) ഉച്ചയ്ക്ക് 2 മണിയോടെ കപ്പലിനെ തുറമുഖത്തോട് അടുപ്പിക്കും.

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് 800 മീറ്ററാണ് ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയായിട്ടുള്ളത്. ഇതിന്‍റെ പകുതിയിലധികവും തുറമുഖത്തെത്തുമ്പോള്‍ കപ്പല്‍ കയ്യടക്കും. 24116 ടിഇയു അഥവാ ട്വന്‍റി ഫൂട്ട് ഇക്വലന്‍റ് യൂണിറ്റാണ് എംഎസ്‌സി ക്ലാഡ് ഗിരാര്‍ഡോയുടെ കണ്ടെയ്‌നര്‍ ശേഷി. രാജ്യത്ത് എത്തുന്ന ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലാണ് എംഎസ്‌സിക്ലാഡ് ഗിരാര്‍ഡോയെന്ന് തുറമുഖ അധികൃതര്‍ അവകാശപ്പെടുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

399 മീറ്റര്‍ നീളമുള്ള കപ്പലിന് 61.5 മീറ്ററാണ് വീതി. 16.7 മീറ്ററാണ് കപ്പലിന്‍റെ ആഴം. മണിക്കൂറുകള്‍ മാത്രമേ കപ്പല്‍ തുറമുഖത്തുണ്ടാകൂവെന്നും തുറമുഖ അധികൃതര്‍ അറിയിച്ചു. കുറച്ചു കണ്ടെയ്‌നറുകള്‍ ഇറക്കുകയും പുനഃക്രമീകരിക്കുകയും ചെയ്‌ത ശേഷം കപ്പല്‍ വൈകിട്ടോടെ തുറമുഖം വിടും. ലോകത്തെ നാലാമത്തെ ഏറ്റവും വലിയ കപ്പലായ എംഎസ്‌സി ക്ലാഡ് ഗിരാര്‍ഡോ തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ എത്തുന്ന ഏറ്റവും വലിപ്പമേറിയ കപ്പലാണെന്ന പ്രത്യേകതയുമുണ്ട്.

Also Read: അമ്പോ! ഭീമന്‍ കപ്പല്‍ വിഴിഞ്ഞത്തേക്ക്; ഇന്ത്യയിലിതുവരെ എത്തിയതില്‍ ഏറ്റവും വലുത്

Last Updated : Sep 13, 2024, 11:31 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.