ETV Bharat / state

പോത്തന്‍കോട്ട് ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു - Moving Lorry caught fire - MOVING LORRY CAUGHT FIRE

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി പാറ കൊണ്ടു പോയി മടങ്ങിയ ടോറസ് ലോറിക്ക് പോത്തന്‍കോടിന് സമീപത്ത് വച്ച് തീപിടിച്ചു.

MOVING LORRY CAUGHT FIRE TVM  ലോറിക്ക് തീപിടിച്ചു  പോത്തന്‍കോട് ലോറി തീപിടിത്തം  POTHENCODE LORRY
Moving Lorry caught fire (Source : Etv Bharat Reporter)
author img

By ETV Bharat Kerala Team

Published : May 7, 2024, 4:27 PM IST

ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു (Source : Etv Bharat Reporter)

തിരുവനന്തപുരം : ഓടിക്കൊണ്ടിരിക്കേ ടോറസ് ലോറിക്ക് തീപിടിച്ചു. പോത്തന്‍കോടിന് സമീപം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി പാറ കൊണ്ടു പോയി മടങ്ങിയ ടോറസ് ലോറിയാണ് കത്തിയത്. അപകടത്തില്‍ ആളപായമില്ല.

തീ അണയ്ക്കുന്നതിനുള്ള ഫയര്‍ എക്‌സിറ്റിങ്കുഷര്‍ ഡ്രൈവര്‍ എടുത്ത് പ്രയോഗിച്ചെങ്കിലും തീ നിയന്ത്രിക്കാനായില്ല. തീ കണ്ടതോടെ വാഹനമോടിച്ചിരുന്ന അരുണ്‍ വണ്ടി നിര്‍ത്തി ഓടി മാറുകയായിരുന്നു. ഡൈവറുടെ കാബിന്‍ പൂര്‍ണമായി കത്തി നശിച്ചു.

കഴക്കൂട്ടം ഫയര്‍ സ്റ്റേഷനില്‍ നിന്ന് രണ്ട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡീസല്‍ ടാങ്കിലേക്ക് തീ പടരുന്നത് ഒഴിവാക്കാനായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

Also Read : മഞ്ചേശ്വരത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ചു; അച്ഛനും മക്കളും മരിച്ചു, 3 പേര്‍ക്ക് പരിക്ക് - Ambulance Accident In Kasaragod

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.