ETV Bharat / state

മൗണ്ട് സിയോൺ ലോ കോളജ് സംഘർഷം; ഡിവൈഎഫ്‌ഐ നേതാവ് പൊലീസിൽ കീഴടങ്ങി - DYFI Jaison Joseph surrenders

പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് ജയ്‌സൺ ജോസഫ് പെൺകുട്ടിയെ ആക്രമിച്ചത്.

dyfi leadersurrenders  ഡിവൈഎഫ്‌ഐ നേതാവ് ജെയ്‌സൺ ജോസഫ്  Mount Zion Law College  മൗണ്ട് സിയോൺ ലോ കോളേജ്
Assault of student at Law college: DYFI leader Jaison Joseph surrenders
author img

By ETV Bharat Kerala Team

Published : Mar 11, 2024, 1:05 PM IST

പത്തനംതിട്ട: പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജ് സംഘർഷവുമായി ബന്ധപ്പെട്ട് പെൺകുട്ടിയെ ആക്രമിച്ചന്ന കേസിൽ ഡിവൈഎഫ്‌ഐ നേതാവും, സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ പ്രതി പൊലീസിൽ കീഴടങ്ങി. പെരുനാട് ഏരിയ കമ്മിറ്റി അംഗം ജയ്‌സൺ ജോസഫ് ആണ് ഇന്ന് (11-03-2024) രാവിലെയോടെ ഡിവൈഎസ്‌പി ഓഫീസിലെത്തി കീഴടങ്ങിയത്. പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളജ് വിദ്യാർത്ഥിയാണ് ജയ്‌സൺ (Assault of student at Law college, DYFI leader Jaison Joseph surrenders).

ജയ്‌സൺ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി രണ്ടാമതും തള്ളിയിരുന്നു. ഈ മാസം 13ന് മുൻപ് പൊലീസിന് മുന്നിൽ കീഴടങ്ങാനും കോടതി നിർദ്ദേശിച്ചിരുന്നു. തുടർന്നാണ് എസ്എഫ്ഐ നേതാവ് കീഴടങ്ങിയത്. ഇയാളിൽ നിന്നും മൊഴി രേഖപ്പെടുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും.

കഴിഞ്ഞ വർഷം ഡിസംബർ 20നായിരുന്നു കോസിനാസ്‌പദമായ സംഭവം. പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് ഇയാൾ പെൺകുട്ടിയെ ആക്രമിച്ചത്. കെ.എസ്.യു പ്രവര്‍ത്തകയായ വിദ്യാര്‍ഥിനിയെ ജയ്‌സൺ ജോസഫ് തന്‍റെ ഇടിവള ഉപയോഗിച്ച് മുഖത്ത് ഇടിച്ചുവെന്നാണ് ആരോപണം. സ്ത്രീത്വത്തെ അപമാനിച്ചെന്നും ആരോപണമുണ്ടായിരുന്നു (Mount Zion Law College).

എന്നാല്‍ കോടതിയിൽ കള്ളക്കേസ് ആണെന്ന് തെളിയിക്കുമെന്ന് ജയ്‌സൺ ജോസഫ് പറഞ്ഞിരുന്നു. തനിക്കെതിരെ നടന്നത് യൂത്ത് കോൺഗ്രസിന്‍റെ പക്വതയില്ലാത്ത നേതൃത്വത്തിന്‍റെ ഗൂഢാലോചന ആണ് എന്നുമായിരുന്നു ജയ്‌സൺ ജോസഫിന്‍റെ ആരോപണം.

സാരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്‌തു. എന്നാൽ പൊലീസ് കേസ് എടുക്കാൻ വിസമ്മതിക്കുകയായിരുന്നു. തുടർന്ന് ശക്തമായ പ്രതിഷേധം ഉയർന്നു. വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്നാണ് ജയ്‌സണെതിരെ പൊലീസ് കേസ് എടുക്കാൻ തയ്യാറായത് (Assault of student at Law college, DYFI leader Jaison Joseph surrenders).

ഇതിന് തൊട്ട് പിന്നാലെ ജയ്‌സൺ ജില്ല കോടതിയെ ജാമ്യത്തിനായി സമീപിക്കുകയായിരുന്നു. എന്നാൽ ജാമ്യം കോടതി നിഷേധിച്ചു. തുടർന്ന് ജാമ്യത്തിനായി പ്രതി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജയ്‌സണിന്‍റെ ക്രിമിനൽ പശ്ചാത്തലം കണക്കിലെടുത്ത് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. പിന്നാലെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അതും ഫലം കണ്ടില്ല. ഇതിനിടെ ജയ്‌സണെ കോളജിൽ നിന്നും പുറത്താക്കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.