ETV Bharat / state

ഛർദ്ദിയെ തുടർന്ന് അമ്മ മരിച്ചു; മൃതദേഹത്തിനരികിൽ വിശന്ന് കരഞ്ഞ കുഞ്ഞിനെ മുലയൂട്ടി നഴ്‌സിങ് ഓഫിസർ, അഭിനന്ദന പ്രവാഹം - Nursing officer breastfed an infant

ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അസം സ്വദേശിയായ യുവതി പിന്നീട് മരിച്ചു. മൃതദേഹത്തിനരികിൽ നിന്ന് വിശന്ന് കരയുകയായിരുന്ന 37 ദിവസം പ്രായമായ കുഞ്ഞിനെ കാസർകോട് ജനറൽ ആശുപത്രിയിലെ നഴ്‌സിങ് ഓഫിസർ മെറിൻ മുലപ്പാൽ നൽകുകയായിരുന്നു.

NURSING OFFICER BREAST FEEDED  കുഞ്ഞിന് നഴ്‌സ് മുലപ്പാൽ നൽകി  കാസർകോട് ജനറൽ ആശുപത്രി  KASARAGOD GENERAL HOSPITAL
Kasaragod general hospital nursing officer breast feeding 37 days old infant (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 14, 2024, 9:45 AM IST

കാസർകോട് : ജനിച്ചിട്ട് ദിവസങ്ങൾ മാത്രമായ ഒരു കുഞ്ഞ് വിശന്നു കരയുന്നത് ഏതൊരു അമ്മയ്ക്കും സഹിക്കില്ല. അമ്മയുടെ വേർപാടറിയാതെ മുലപ്പാലിനായി നിലവിളിച്ച പിഞ്ചുകുഞ്ഞിനെ മുലയൂട്ടി കാസർകോട് ജനറൽ ആശുപത്രിയിലെ നഴ്‌സിങ് ഓഫിസർ മെറിൻ ബെന്നി. വ്യാഴാഴ്‌ചയാണ് കാസർകോട് ജനറൽ ആശുപത്രിയിലെ മോർച്ചറിക്ക് മുന്നിൽ പോസ്റ്റ്‌മോർട്ടത്തിനായി ഒരു മൃതദേഹം എത്തിയത്.

ഓരോ ദിവസവും നിരവധി മൃതദേഹങ്ങൾ മോർച്ചറിക്ക് മുന്നിൽ എത്താറുണ്ടെങ്കിലും ഇത് അങ്ങനെ ആയിരുന്നില്ല. മൃതദേഹത്തിനരികിൽ 37 ദിവസം മാത്രം പ്രായമായ കുഞ്ഞിൻ്റെ വിശന്നിട്ടുള്ള കരച്ചിൽ കണ്ടു നിന്നവരെയും ആശുപത്രി അധികൃതരെയും സങ്കടത്തിലാക്കി. മരിച്ച അസം സ്വദേശിനിയുടെ മൃതദേഹത്തിനരികെ നിന്ന ബന്ധുക്കളുടെ കൈയിൽനിന്ന് വാവിട്ടു നിലവിളിക്കുകയായിരുന്നു കുഞ്ഞ്.

വിശപ്പടക്കാൻ എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങിയ ബന്ധുക്കൾക്ക് മുൻപിലേക്കാണ് മെറിൻ എത്തുന്നത്. കുഞ്ഞിനെ ബന്ധുക്കളുടെ കയ്യിൽ നിന്നും വാങ്ങി മുലയൂട്ടുകയായിരുന്നു. ഒരുവയസുള്ള കുഞ്ഞിൻ്റെ അമ്മകൂടിയാണ് മെറിൻ. ദിവസങ്ങൾ മാത്രമായ കുഞ്ഞിൻ്റെ കരച്ചിൽ കേട്ടപ്പോൾ തൻ്റെ കുട്ടിയുടെ മുഖമാണ് ഓർമയിൽ വന്നതെന്ന് മെറിൻ പറഞ്ഞു.

മെറിൻ ബന്തടുക്കയിലെ ബിപിൻ തോമസിൻ്റെ ഭാര്യയാണ്. നിർണായക സമയത്ത് കുടുംബത്തിന് തുണയായ മെറിന് അഭിനന്ദനവുമായി നിരവധിപ്പേർ എത്തി. അസം സ്വദേശിനിയായ ഏകാദശി മാലി മെയ് അഞ്ചിനാണ് പരിയാരത്തെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കുട്ടിക്ക് ജന്മം നൽകുന്നത്.

കുണിയയിൽ വാടകയ്ക്ക് താമസിക്കുന്ന രാജേഷ് ബർമൻ്റെ ഭാര്യയാണ്. റിയാ ബർമൻ എന്നാണ് കുഞ്ഞിൻ്റെ പേര്. ചൊവ്വാഴ്‌ച രാത്രിയിലാണ് യുവതിയെ ഛർദ്ദിയെ തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും പിന്നീട് മരിച്ചതും.

Also Read: കുവൈറ്റ് ദുരന്തം: മരിച്ച മലയാളികളുടെ മൃതദേഹം ഇന്നെത്തും, വ്യോമസേന വിമാനം കൊച്ചിയിലേക്ക് തിരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.