ETV Bharat / state

തൃശൂരിൽ കാണാതായ അമ്മയും കുഞ്ഞും പുഴയിൽ മരിച്ച നിലയിൽ - mother child found dead in river - MOTHER CHILD FOUND DEAD IN RIVER

കാഞ്ഞാണിയിൽ നിന്ന് ഇന്നലെ ഉച്ചയോടെയാണ് അമ്മയെയും കുഞ്ഞിനെയും കാണാതായത്

MOTHER CHILD FOUND DEAD IN RIVER  MOTHER AND CHILD MISSING IN TRISSUR  അമ്മയും കുഞ്ഞും മരിച്ച നിലയിൽ
mother and child missing in trissur, found dead in river
author img

By ETV Bharat Kerala Team

Published : Apr 30, 2024, 11:15 AM IST

തൃശൂരിൽ കാണാതായ അമ്മയും കുഞ്ഞും പുഴയിൽ മരിച്ച നിലയിൽ

തൃശൂർ : കാഞ്ഞാണിയിൽ നിന്ന് ഇന്നലെ കാണാതായ അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹങ്ങള്‍, പാലാഴിയിൽ കാക്കമാട് പുഴയിൽ കണ്ടെത്തി. മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടിൽ കൃഷ്‌ണപ്രിയ (24), മകൾ പൂജിത (ഒന്നര) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഐ.ഡി. കാർഡ് പൊലീസിന് ലഭിച്ചു.

ഇന്നലെ ഉച്ചയ്ക്ക്‌ 2 മണിയോടെയാണ് ഭർതൃഗൃഹത്തിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസുകാരിയായ മകളെയും കാണാതായത്. ഇതുസംബന്ധിച്ച് യുവതിയുടെ ഭർത്താവ് അന്തിക്കാട് കല്ലിടവഴി സ്വദേശി അഖിൽ പൊലീസിൽ പരാതി നൽകിയിരുന്നു.

കാഞ്ഞാണിയിൽ മെഡിക്കൽ ഷോപ്പിലെ ജീവനക്കാരിയായ യുവതി ഉച്ചയ്ക്ക് കുഞ്ഞിനേയും കൊണ്ട് ഭർത്താവിൻ്റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങിയത്. രാത്രിയായിട്ടും ഇവരെ കാണാതെ വന്നതോടെ ഭർത്താവ് അന്തിക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Also Read: ചാലക്കുടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

തുടർന്ന് ഇന്ന് പുലർച്ചെയോടെ നടക്കാനിറങ്ങിയവരാണ് അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പുഴയിൽ കമിഴ്ന്ന നിലയിലാണ് മൃതദേഹം കണ്ടത്. ഇതിന് സമീപത്തുനിന്ന് ലഭിച്ച ബാഗിൽ നിന്ന് യുവതിയുടെ ഐഡി കാർഡ് ലഭിച്ചു. അന്തിക്കാട് എസ് ഐ പ്രവീണിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.