ETV Bharat / state

ആദ്യം ഇവിടുത്തെ വാഗ്‌ദാനം പാലിക്ക്, പിന്നെയാകാം കേന്ദ്രത്തെ സമീപിക്കുന്നത്...റബ്ബർ പ്രതിസന്ധിയില്‍ മോൻസ് ജോസഫ് എംഎൽഎ - മോൻസ് ജോസഫ് എം എൽ എ

സംസ്ഥാനത്തെ റബ്ബർ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാർ ആണെന്ന് മുൻപ് മുഖ്യ മന്ത്രി പറഞ്ഞിരുന്നു എന്നാൽ എൽ ഡി എഫ് വാഗ്‌ദാനം നടപ്പാക്കിയിട്ട്, 300 രൂപയാക്കാൻ കേന്ദ്രത്തെ സമീപിക്കാമെന്നാണ് എം എൽ എ പറയുന്നത്

rubber price fall  mons joseph MLA  Rubber Price Crisis in Kerala  മോൻസ് ജോസഫ് എം എൽ എ  റബ്ബർ വില
Mons Joseph MLA on Rubber Price Crisis in Kerala
author img

By ETV Bharat Kerala Team

Published : Jan 31, 2024, 3:16 PM IST

തിരുവനന്തപുരം: റബ്ബറിന് കിലോഗ്രാമിന് 250 രൂപയാക്കുമെന്ന എൽഡിഎഫ് വാഗ്‌ദാനം 8 വർഷമായി പാലിക്കപ്പെട്ടിട്ടില്ലെന്ന് മോൻസ് ജോസഫ് എംഎൽഎ നിയമസഭയിൽ ആരോപിച്ചു. (Mons Joseph MLA on Rubber Price) റബ്ബർ വിലയിലെ തകർച്ചമൂലം സംസ്ഥാനത്തെ റബ്ബർ കർഷകർ അനുഭവിക്കുന്ന ഗുരുതര സാഹചര്യം നിയമസഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അടിയന്തര നോട്ടീസിൻമേൽ അനുമതി തേടി സംസാരിക്കുകയായിരുന്നു അദ്ദേഹം.

റബ്ബർ കേരളത്തിൻ്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണ്. കേരളം ഇന്ന് നേരിടുന്ന വലിയ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളിലൊന്ന് റബ്ബർ വിലയിലെ തകർച്ചയാണ്. ലോക വ്യാപാരക്കരാറിൻ്റെ ഭാഗമായി റബ്ബർ ഇറക്കുമതി അനിയന്ത്രിതമായി തുടരുന്നതും വില തകർച്ചയുടെ മുഖ്യ കാരണമാണ്. റബ്ബറിൻ്റെ താങ്ങുവില 300 രൂപയാക്കണമെന്ന് 2006 ൽ സ്വാമിനാഥൻ കമ്മിഷൻ ശുപാർശ നൽകിയിരുന്നുവെന്ന് മോൻസ് ജോസഫ് പറഞ്ഞു.

2015 ൽ ഉമ്മൻ ചാണ്ടി സർക്കാരാണ് റബ്ബറിന് 150 രൂപ താങ്ങുവില കൊടുക്കുക എന്ന തീരുമാനമെടുത്തപ്പോൾ കേന്ദ്രം തരട്ടെ എന്നു പറഞ്ഞ് മാറി നിൽക്കാൻ തയ്യാറായില്ല. (Rubber Price Crisis in Kerala) അതു പോലെ എൽഡിഎഫ് സർക്കാർ 2016 ലെ പ്രകടന പത്രികയിൽ വാഗ്‌ദാനം നടത്തിയ 250 രൂപ നൽകാൻ തയ്യാറാകണം. ഇത് സംസ്ഥാനം നൽകിയാൽ 300 നു വേണ്ടി നമുക്ക് കേന്ദ്രത്തോടാവശ്യപ്പെടാം. നമ്മൾ ഒന്നും ചെയ്യാതെ കേന്ദ്രം തരട്ടെ എന്ന നിലപാട് ശരിയല്ല.

കഴിഞ്ഞ ബജറ്റിൽ 600 കോടി വകയിരുത്തിയെന്നത് ശുദ്ധ തട്ടിപ്പാണ്. വെറും 33 കോടി രൂപയാണ് കഴിഞ്ഞ വർഷം റബ്ബറിനായി ചിലവിട്ടത്. വിലസ്ഥിരത ഫണ്ട് സർക്കാർ തന്നെ അട്ടിമറിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുകയാണെന്നും മോൻസ് നിയമസഭയിൽ ആരോപിച്ചു.

എന്നാൽ സംസ്ഥാനത്തെ റബ്ബർ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാർ ആണെന്ന് മുൻപ് മുഖ്യമന്ത്രി പറഞ്ഞിരുന്നു. നവകേരള സദസിനോടനുബന്ധിച്ച് പത്തനംതിട്ടയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ചിരുന്നത്.

മാസങ്ങളോളമായി കേന്ദ്ര സർക്കാർ കേരളത്തിന് റബ്ബർ സബ്‌സിഡി തുക നൽകുന്നില്ല. റബ്ബറിനെ കാർഷികോത്പന്നമായി കണക്കാക്കാനും കേന്ദ്ര സർക്കാർ തയ്യാറല്ല. വിപണിയിൽ ഇടപെടാൻ സർക്കാരിനു സാധിച്ചിരുന്ന നയം അട്ടിമറിക്കപ്പെട്ടതോടെയാണ് പ്രശ്‌നങ്ങൾ ഗുരുതരമായതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.

Also read : കേരളത്തിലെ റബ്ബർ പ്രതിസന്ധിക്ക് കാരണം കേന്ദ്രം; സംസ്ഥാനത്തിന് റബ്ബർ സബ്‌സിഡി നിഷേധിക്കുന്നെന്ന് മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.