ETV Bharat / state

ഓട് പൊളിച്ച് വീട്ടില്‍ കടന്ന് മൊബൈലും പണവും കവർന്നയാൾ പിടിയിൽ - arrest - ARREST

ഒളവണ്ണ സ്വദേശി അനസാണ് പൊലീസിന്‍റെ വലയിലായത്. സമാനമായ നിരവധി കേസുകളില്‍ പ്രതിയാണിയാൾ.

THEFT CASE  MOBILE PHONE MONEY THEFT  ARREST IN THEFT CASE  KOZHIKODE NEWS
the Man Who Stole the Mobile Phone and Money Was Arrested
author img

By ETV Bharat Kerala Team

Published : Mar 24, 2024, 9:13 PM IST

കോഴിക്കോട്: പണവും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതിയെ പിടികൂടി പൊലീസ്. ഒളവണ്ണ കുലശ്ശേരി പറമ്പ് അനസിനെ (40) ആണ് കുന്ദമംഗലം പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്.

പൂവാട്ടുപറമ്പിന് സമീപം മുണ്ടക്കൽ രാജീവിന്‍റെ വീട്ടിൽ നിന്നാണ് പ്രതി അനസ് 30000 രൂപ വിലയുള്ള രണ്ട് ഫോണുകളും 3500 രൂപയും മോഷ്‌ടിച്ചത്. വീടിൻ്റെ ഓട് പൊളിച്ചായിരുന്നു പ്രതി അകത്ത് കടന്നത്. പുത്തൂർ മഠത്തെ വാടകവീട്ടിൽ നിന്നുമാണ് അനസിനെ പൊലീസ് പിടികൂടിയത്.

അതേസമയം പന്തിരങ്കാവ് പൊലീസ് സ്‌റ്റേഷനിലും സമാനമായ നിരവധി കേസുകൾ അനസിന്‍റെ പേരിൽ ഉണ്ട്. അറസ്‌റ്റ് രേഖപ്പെടുത്തിയ പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. കുന്ദമംഗലം പൊലീസ് ഇൻസ്‌പെക്‌ടർ എസ് ശ്രീകുമാർ, എസ് ഐ മാരായ സനീത്, സുരേശൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കൃഷ്‌ണൻകുട്ടി, റനീഷ്, ബിജു തുടങ്ങിയവർ അന്വേഷണത്തിന് നേതൃത്വം നൽകി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.