ETV Bharat / state

മാതാപിതാക്കള്‍ക്കൊപ്പം നടന്നുപോയ പെണ്‍കുട്ടിയെ കടന്നുപിടിച്ചു, ചോദ്യം ചെയ്‌തവര്‍ക്കെതിരെ പെപ്പര്‍ സ്പ്രേ പ്രയോഗം; ചങ്ങനാശ്ശേരിയില്‍ 3 പേര്‍ പിടിയില്‍ - Case Of Assaulting A Girl - CASE OF ASSAULTING A GIRL

കോട്ടയത്ത് മാതാപിതാതാക്കളോടൊപ്പം പോകുകയായിരുന്ന പെൺകുട്ടിയെ കടന്നുപിടിച്ച കേസിൽ മൂന്നുപേർ അറസ്‌റ്റിൽ.

ATTACK AGAINST GIRL  കോട്ടയം ചങ്ങനാശ്ശേരി  POLICE CASE  പെൺകുട്ടിയെ കടന്നുപിടിച്ച കേസ്
CASE OF ASSAULTING A GIRL (ETV Bharat)
author img

By ETV Bharat Kerala Team

Published : May 28, 2024, 7:01 AM IST

കോട്ടയം : കോട്ടയം ചങ്ങനാശ്ശേരിയിൽ അച്ഛനമ്മമാര്‍ക്കൊപ്പം നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ കടന്നു പിടിക്കുകയും, മാതാപിതാക്കൾക്ക് നേരെ പെപ്പർ സ്പ്രേ അടിക്കുകയും ചെയ്‌ത കേസിൽ മൂന്ന് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കുറിച്ചി എസ് പുരം സ്വദേശി അരുൺ ദാസ് (25), ചങ്ങനാശ്ശേരി സ്വദേശികളായ ബിലാൽ മജീദ് (24), കുക്കു എന്ന് വിളിക്കുന്ന അഫ്‌സൽ സിയാദ് (22) എന്നിവരെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

ഇന്നലെ രാത്രി 8:45 ഓടുകൂടി ചങ്ങനാശ്ശേരി മുൻസിപ്പൽ ആർക്കേടിന് മുൻവശം റോഡിൽ വച്ച് റെയിൽവേ സ്‌റ്റേഷൻ ഭാഗത്തേക്ക് മാതാപിതാക്കൾക്കൊപ്പം നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ അരുൺ ദാസ് കടന്നു പിടിക്കുകയും, ഇത് ചോദ്യം ചെയ്‌ത മാതാപിതാക്കൾക്ക് നേരെ ബിലാൽ പെപ്പർ സ്പ്രേ അടിക്കുകയുമായിരുന്നു. തുടർന്ന് ബഹളം കേട്ട് സ്ഥലത്തേക്ക് വന്ന പ്രദേശവാസികള്‍ക്ക് നേരെ അഫ്‌സൽ സിയാദും പെപ്പര്‍ സ്പ്രേ അടിച്ചിരുന്നു.

പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പൊലീസ് കേസ് രജിസ്‌റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇവരെ അറസ്‌റ്റ് ചെയ്യുകയുമായിരുന്നു. അരുൺ ദാസിനെ ചിങ്ങവനം പൊലീസ് സ്‌റ്റേഷനിലും, ബിലാലിന് ചങ്ങനാശ്ശേരി, തൃക്കൊടിത്താനം എന്നീ സ്‌റ്റേഷനുകളിലും, അഫ്‌സലിന് തൃക്കൊടിത്താനം സ്‌റ്റേഷനിലും ക്രിമിനൽ കേസ് നിലവിലുണ്ട്.

ചങ്ങനാശ്ശേരി സ്‌റ്റേഷൻ എസ്എച്ച്ഓ ബി വിനോദ് കുമാര്‍, എസ്ഐ മാരായ ജയകൃഷ്‌ണൻ എം, അജി. പി.എം, അനിൽകുമാർ.എം.കെ, നൗഷാദ്.കെ.എന്‍ സി.പി.ഓ മാരായ കുഞ്ചെറിയ, ചാക്കോ, അനിൽകുമാർ, ഡെന്നി ചെറിയാൻ, അനിൽ രാജ്, തോമസ് സ്‌റ്റാൻലി, അതുൽ മുരളി, കൃഷ്‌ണകുമാർ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. ഇവരെ കോടതിയിൽ ഹാജരാക്കി.

ALSO READ : ആലുവയില്‍ 12കാരിയെ കാണാതായ സംഭവം : തിരികെ കിട്ടിയത് ബംഗാളി സുഹൃത്തിനൊപ്പം നാട്ടിലേക്ക് കടക്കാനിരിക്കെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.