തൃശൂര്‍: പാവറട്ടി പൂവത്തൂരിൽ ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് തീപിടിത്തം. ആളപായമില്ല. പാവറട്ടി സ്വദേശിയായ മരയ്ക്കാത്ത് അജീഷിന്‍റെ ഭാര്യയുടെ ഫോണാണ് പൊട്ടിത്തെറിച്ചത്.
ഇതേത്തുടർന്നുണ്ടായ തീ പിടിത്തത്തിൽ മുറിയിലുണ്ടായിരുന്ന കട്ടിൽ, കിടക്ക, എസി, മറ്റ് ഇലക്‌ട്രിക് ഉപകരണങ്ങൾ എന്നിവ കത്തിനശിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. സംഭവ സമയത്ത് മുറിയിൽ ആരുമില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.