ETV Bharat / state

ചേളന്നൂരിൽ കാണാതായ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി - MAN FOUND DEAD IN CHELANNUR RIVER - MAN FOUND DEAD IN CHELANNUR RIVER

ഇന്നലെ രാത്രിയാണ് യുവാവിനെ കാണാതായത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് പുഴയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

MISSING YOUTH FOUND DEAD IN RIVER  CHELANNUR MISSING MAN DEATH CASE  പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി  CHELANNUR MISSING CASE
Searching for Ajayan (ETV bharat)
author img

By ETV Bharat Kerala Team

Published : Jun 16, 2024, 6:39 PM IST

കോഴിക്കോട്: കാണാതായ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാക്കൂര്‍ നെല്ലിക്കുന്ന് അജയനെയാണ് (30 ) ചേളന്നൂര്‍ മുതുവാട്ട്താഴം പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്‌ച(ജൂൺ 15) അര്‍ധരാത്രി മുതലാണ് അജയനെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുതുവാട്ട്താഴം പാലത്തിന് സമീപത്തു നിന്നും ഇയാളുടെ ബൈക്ക്, ചെരിപ്പ് എന്നിവ കണ്ടെത്തിയിരുന്നു.

തുടർന്ന് ഇന്ന് രാവിലെയാണ് പുഴയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. നരിക്കുനി ഫയര്‍ ഫോഴ്‌സ്, പൊലീസ്, നാട്ടുകാര്‍ എന്നിവർ ചേർന്നാണ് ഇയാൾക്കായി തെരച്ചിൽ നടത്തിയത്. പുഴയില്‍ 12 അടിയോളം താഴ്‌ചയിലാണ് മൃതദേഹം കിടന്നിരുന്നത്. കാലില്‍ ചൂണ്ടയുടെ റീൽ ചുറ്റിയ നിലയിലായിരുന്നു. അവ മുറിച്ചു മാറ്റിയാണ് മൃതദേഹം മുകളിലേക്കെത്തിച്ചത്.

മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. നരിക്കുനി അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫിസര്‍ എംസി മനോജിന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് ഫയര്‍ ഫോഴ്‌സിന്‍റെ സ്‌കൂബ ടീമാണ് മൃതദേഹം കണ്ടെത്തിയത്. അഭിലാഷ് നരിക്കുനി, പി കെ മനുപ്രസാദ്, നിഖില്‍ മല്ലിശ്ശേരി എന്നിവരും, നരിക്കുനി അഗ്‌നിരക്ഷാ നിലയത്തിലെ സേനാംഗങ്ങളും തെരച്ചിലില്‍ പങ്കെടുത്തു.

Also Read: നൈറ്റ് ഡ്യൂട്ടിക്കുശേഷം മടങ്ങിയ എസ്‌ഐയെ കാണാനില്ല; പരാതി നല്‍കി കുടുംബം, അന്വേഷണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.