ETV Bharat / state

'വിഴിഞ്ഞത്തുനിന്ന് സംസ്ഥാനത്തെ മറ്റ് തുറമുഖങ്ങളിലേക്കും ചരക്കു ഗതാഗതം തുടങ്ങും': വി എൻ വാസവൻ - VN VASAVAN ON VIZHINJAM PORT - VN VASAVAN ON VIZHINJAM PORT

വിഴിഞ്ഞം തുറമുഖം പ്രവർത്തനം ആരംഭിക്കുന്നതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തീരദേശ ചരക്ക് ഗതാഗതം ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി വി എൻ വാസവൻ

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം  തുറമുഖ മന്ത്രി വിഎൻ വാസവൻ  VIZHINJAM PORT  MINISTER VN VASAVAN
VN Vasavan- FILE PHOTO (ETV Bharat)
author img

By PTI

Published : Jul 9, 2024, 3:43 PM IST

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് ചരക്കു ഗതാഗതം ആരംഭിക്കുന്നതോടെ ഇവിടെനിന്ന് സംസ്ഥാനത്തെ മറ്റ് തുറമുഖങ്ങളിലേക്കും ചരക്കു ഗതാഗതം തുടങ്ങുമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ. വിഴിഞ്ഞത്ത് പ്രവർത്തനം ആരംഭിക്കുന്നതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തീരദേശ ചരക്ക് ഗതാഗതം ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

തീരദേശ ചരക്ക് ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി കേരള മാരിടൈം ബോർഡ് സ്വകാര്യ ഷിപ്പിങ് കമ്പനികളുമായി ചർച്ച ആരംഭിച്ചിട്ടുണ്ട്. നിലവിൽ, അടിസ്ഥാന സൗകര്യങ്ങളുള്ള കൊല്ലം, ബേപ്പൂർ, അഴീക്കോട് തുറമുഖങ്ങളിലേക്ക് സർവീസ് ആരംഭിക്കാൻ കഴിയുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

ഇത്തരം തുറമുഖങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി തേടുക, തുറമുഖങ്ങളുടെ ആഴം വർധിപ്പിക്കുക, അധിക വാർഫുകളുടെ നിർമ്മാണം, തുടങ്ങി നിരവധി നടപടികൾ ബോർഡ് ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിൽ നിന്ന് 2024 ജൂൺ 21 ന് വിഴിഞ്ഞം തുറമുഖത്തിന് ലൊക്കേഷൻ കോഡ് ലഭിച്ചതായി കഴിഞ്ഞയാഴ്‌ച അധികൃതർ പറഞ്ഞിരുന്നു.

Also Read: വിഴിഞ്ഞം തുറമുഖത്തിന് കസ്‌റ്റംസ് അംഗീകാരം ; ഇവിടെ നിന്ന് ഇനി കയറ്റുമതിയും ഇറക്കുമതിയും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.