ETV Bharat / state

മലപ്പുറത്തെ പ്ലസ് വൺ വിദ്യാർഥിനിയുടെ മരണം: അഡ്‌മിഷൻ തടസം മൂലമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി - V Sivankutty on student death - V SIVANKUTTY ON STUDENT DEATH

പ്ലസ് വൺ അഡ്‌മിഷനുമായി കുട്ടിയുടെ വേർപാടിനെ കൂട്ടിക്കെട്ടേണ്ട കാര്യമില്ലെന്നും സംഭവത്തിൽ പൊലീസിനോട് റിപ്പോർട്ട്‌ തേടിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

മലപ്പുറം പ്ലസ് വൺ വിദ്യാർഥിനി മരണം  PLUS ONE STUDENT DEATH MALAPPURAM  KERALA HIGHER SECONDARY ADMISSION  STUDENT SUICIDE MALAPPURAM
Minister V Sivankutty (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 12, 2024, 12:38 PM IST

തിരുവനന്തപുരം : മലപ്പുറം പരപ്പനങ്ങാടിയിൽ പ്ലസ് വൺ വിദ്യാർഥിനി ഹാദിറുഷ്‌ദയുടെ മരണം അഡ്‌മിഷൻ തടസം കാരണമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ. കെ പി എ മജീദ് നൽകിയ സബ്‌മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

ആത്മഹത്യയുടെ കാരണം സംബന്ധിച്ച് പൊലീസിനോട് റിപ്പോർട്ട്‌ തേടിയിട്ടുണ്ട്. അഡ്‌മിഷൻ തടസമില്ലായിരുന്നു എന്നാണ് വ്യക്തമാകുന്നത്. ഈ മാസം അലോട്മെന്‍റ് പൂർത്തിയാകുന്നതിന് മുൻപ് തന്നെ എല്ലാ കുട്ടികൾക്കും പ്രവേശനം നേടാനാകും. പ്ലസ് വൺ അഡ്‌മിഷനുമായി കുട്ടിയുടെ വേർപാടിനെ കൂട്ടിക്കെട്ടേണ്ട കാര്യമില്ല.

രക്ഷിതാക്കളെയും കുട്ടികളെയും അത് ഭീതിപ്പെടുത്തും. കുട്ടിയുടെ മരണത്തിൽ റിപ്പോർട്ട്‌ ലഭിച്ച ശേഷം നടപടികൾ സ്വീകരിക്കാമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ വ്യക്തമാക്കി.

ALSO READ: 'മലപ്പുറത്ത് ഒഴിവുള്ളത് 5000 സീറ്റുകള്‍'; മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് പ്രതിസന്ധിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.