ETV Bharat / state

'ഉപതെരഞ്ഞെടുപ്പില്‍ അൻവര്‍ വിഷയമേയല്ല'; മൂന്നിടത്തും ഇടതുമുന്നണി ജയിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

എൽഡിഎഫിൽ അഭിപ്രയ വ്യത്യാസമില്ലെന്നും ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ശിവൻകുട്ടി.

V SIVANKUTTY  PV ANVAR  Sivankutty On PP Divya Issue  വി ശിവൻകുട്ടി
MINISTER V SIVANKUTTY (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 21, 2024, 1:51 PM IST

ഇടുക്കി: കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലും എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നല്ല ആത്മവിശ്വസമാണുളളത്. എൽഡിഎഫിൽ അഭിപ്രയ വ്യത്യാസം ഇല്ല.

പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന സാഹചര്യമല്ല ഇപ്പോൾ. അൻവർ ഇടതുപക്ഷത്തിൻ്റെ വോട്ടിനെ സ്വാധീനിക്കുന്നത് വിഷയമല്ലെന്നും മന്ത്രി പറഞ്ഞു.

മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പിപി ദിവ്യയ്‌ക്കെതിരായ നടപടിയില്‍ നവീൻ ബാബുവിന്‍റെ കുടുംബം സംതൃപ്‌തരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എഡിഎമ്മിൻ്റെ വീട്ടിൽ ഇന്നലെ സന്ദർശനം നടത്തിയിരുന്നു. അതിവേഗതയിലാണ് ഗവൺമെൻ്റ് നടപടി സ്വീകരിച്ചത്.

ജില്ലാ പഞ്ചായത്തിൻ്റെ പേരിൽ വേഗത്തില്‍ തന്നെ കേസെടുത്തു. രാജിവെയ്‌ക്കുന്നതിന് ആവശ്യപ്പെട്ടു. ദിവ്യയ്‌ക്കെതിരായ നടപടിയിൽ നവീൻ ബാബുവിൻ്റെ കുടുംബം സംതൃപ്‌തരാണ്.

സർക്കാരിൻ്റെ അന്വേഷണ റിപ്പോർട്ട് വന്നാൽ ഉടൻ തന്നെ നടപടി ഉണ്ടാകുന്നതായിരിക്കും. ഇടതുപക്ഷവും സർക്കാരും നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പമാണെന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി.

Also Read: സിപിഎം നവീൻ്റെ കുടുംബത്തോടൊപ്പം; പാർട്ടിയിൽ രണ്ട് അഭിപ്രായമുണ്ട് എന്ന വാദം തെറ്റെന്നും എംവി ഗോവിന്ദൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.