ETV Bharat / state

ചോദ്യപേപ്പർ ചോർച്ച: 'എംഎസ് സൊല്യൂഷന്‍സിനെ തൊട്ടാൽ കൈവെട്ടുമെന്ന് കമൻ്റുകൾ, ഇത് സമൂഹത്തോടുള്ള വെല്ലുവിളി': വിദ്യാഭ്യാസ മന്ത്രി - MINISTER ON EXAM PAPER LEAK

വീണ്ടും വീണ്ടും വെല്ലുവിളിക്കുന്ന വ്യക്തി സമൂഹത്തിനെ തകർക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മനസിലാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി.

CHRISTMAS EXAM QUESTION PAPER LEAK  ചോദ്യപേപ്പർ ചോർച്ച  MINISTER V SIVANKUTTY  MS SOLUTIONS
Minister V Sivankutty (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 18, 2024, 7:55 PM IST

തിരുവനന്തപുരം: എംഎസ് സൊല്യൂഷന്‍സിന് കുട്ടികളുടെ പിന്തുണയുണ്ടെന്നും തൊട്ടാൽ കൈവെട്ടുമെന്ന് വരെ ചില കമൻ്റുകൾ കണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ എസ്‌എസ്എൽസി, പ്ലസ് ടു ക്രിസ്‌മസ് പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിലാണ് മന്ത്രിയിപ്പോൾ പ്രതികരണം നടത്തിയിരിക്കുന്നത്. ഇന്നത്തെ പരീക്ഷയെക്കുറിച്ചും വീഡിയോ വന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വലിയ വാശിയോടുകൂടി രാജാവ് വരുന്നുവെന്ന് പറഞ്ഞാണ് ആരോപണ വിധേയൻ വരുന്നത്. വീണ്ടും വീണ്ടും വെല്ലുവിളിക്കുന്ന വ്യക്തി സമൂഹത്തിനെ തകർക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മനസിലാക്കണം. ഈ വെല്ലുവിളിയൊക്കെ രാജ്യദ്രോഹത്തിന് തുല്യമാണ്. എല്ലാ കാര്യങ്ങളും അന്വേഷിക്കും. എസ്‌എസ്എൽസിക്കും പ്ലസ് വണ്ണിനും പ്ലസ് ടുവിനും സുരക്ഷ കർശനമാണ്. എന്നാൽ ക്രിസ്‌മസ് പരീക്ഷയിൽ അങ്ങനെയല്ല.

മന്ത്രി വി ശിവൻകുട്ടി സംസാരിക്കുന്നു. (ETV Bharat)

പല ഘട്ടങ്ങളിലൂടെ കടന്ന് പോയാണ് പരീക്ഷ പേപ്പർ കൈകളിലെത്തുന്നത്. ഗൗരവമായി പരാതി പൊലീസ് സ്വീകരിച്ചിട്ടുണ്ട്. ഒരാഴ്‌ചയ്ക്കുള്ളിൽ നടപടി സംബന്ധിച്ച് വിശദീകരണമുണ്ടാകും. നിയമ നടപടിക്ക് സ്വാഭാവികമായും സമയം വേണ്ടി വരും. സ്‌കൂളുകളിലാണ് ക്രിസ്‌മസ് പരീക്ഷയുടെ ചോദ്യപേപ്പർ സൂക്ഷിക്കുന്നത്. ഒരാൾ തീരുമാനിച്ചിറങ്ങിയാൽ സ്‌കൂളുകളിൽ നിന്നും ചോദ്യപേപ്പർ എടുക്കാവുന്നതേയുള്ളൂ. പരീക്ഷ കഴിയുന്നത് വരെ സമാധാനം നഷ്‌ടപ്പെട്ടുവെന്നും മാറ്റന്നാൾ മാത്രമേ സമാധാനമാകുകയുള്ളുവെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, ഇന്നത്തെ എസ്എസ്എൽസി കെമിസ്ട്രി ചോദ്യപേപ്പറും ചോർന്നിട്ടുണ്ടെന്ന ആരോപണവുമായി കെഎസ്‌യു രംഗത്തെത്തി. പരീക്ഷയിലെ ചോദ്യങ്ങളിൽ ഭൂരിഭാഗവും എംഎസ് സൊല്യൂഷന്‍സ് പ്രവചിച്ച മേഖലയിൽ നിന്നാണെന്നാണ് കെഎസ്‍‍യു ആരോപിച്ചു. 32 ചോദ്യങ്ങൾ വന്നത് ഇന്നലെ യൂട്യൂബ് ചാനലിൽ പരാമർശിച്ച മേഖലയിൽ നിന്നെന്നാണ് കെഎസ്‍യു ആരോപിക്കുന്നത്.

ചോദ്യങ്ങള്‍ പറയുന്നതിന് പകരം ചോദ്യം വരാൻ സാധ്യതയുള്ള ഓരോ പാഠഭാഗങ്ങളെക്കുറിച്ചാണ് യൂട്യൂബ് ചാനലിലൂടെ പറയുന്നത്. ഈ പാഠഭാഗം പഠിച്ചാൽ മതിയെന്ന തരത്തിലാണ് എംഎസ് സൊല്യൂഷന്‍സ് സിഇഒ ഇന്നലെ ലൈവ് വീഡിയോ യൂട്യൂബിലിട്ടതെന്ന് കെഎസ്‌യു പറഞ്ഞു. ക്രിസ്‌മസ് പരീക്ഷയ്‌ക്ക് മുമ്പ് തന്നെ എസ്എസ്എല്‍സി ഇംഗ്ലീഷ്, പ്ലസ്‌വണ്‍ ഗണിതം പരീക്ഷകളുടെ ചോദ്യ പേപ്പറുകളായിരുന്നു എംഎസ് സൊലൂഷൻസ് ആദ്യം യൂട്യൂബ് ചാനലിലൂടെ പുറത്തുവന്നത്. ഇതാണ് വിവാദങ്ങൾക്ക് തുടക്കം കുറിക്കുന്നത്.

Also Read: ഗവർണർക്കെതിരായ എസ്‌എഫ്ഐ പ്രതിഷേധം; നാല് പേരെ അറസ്റ്റ് ചെയ്‌ത് ജാമ്യത്തില്‍ വിട്ടു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.