എറണാകുളം: മന്ത്രി സജി ചെറിയാന്‍റെ ഭരണഘടനാ അവഹേളന പ്രസംഗത്തിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി. പൊലീസ് ഹാജരാക്കിയ കേസ് ഡയറിയും പ്രസംഗത്തിന്‍റെ വീഡിയോയും കോടതി നേരത്തെ പരിശോധിച്ചിരുന്നു.
ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്നു പറഞ്ഞായിരുന്നു മന്ത്രി സജി ചെറിയാൻ 2022 ൽ വിവാദ പ്രസംഗം നടത്തിയത്.
ഭരണഘടനയെ അവഹേളിച്ചു കൊണ്ട് അന്ന് മന്ത്രി നടത്തിയ പ്രസംഗത്തിൽ സജി ചെറിയാനെ അനുകൂലിച്ചായിരുന്നു പൊലീസിന്‍റെ റിപ്പോർട്ട്. ഈ റിപ്പോർട്ട് ചോദ്യം ചെയ്‌തും കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുമുള്ള ഹർജിയാണ് ഹൈക്കോടതി നിലവിൽ വിശദമായ വാദം കേട്ട ശേഷം വിധി പറയാനായി മാറ്റിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലാണ് ഹർജിക്കാരൻ. പ്രസംഗം പരിശോധിക്കുമ്പോൾ ഭരണഘടനയോട് ബഹുമാന കുറവുളളതായി പ്രഥമദൃഷ്ട്യാ തോന്നാമെന്ന് ജസ്‌റ്റിസ് ബച്ചു കുര്യൻ തോമസ് ഹർജി പരിഗണിക്കവെ നേരത്തെ നിരീക്ഷിച്ചിരുന്നു.
അതേസമയം മന്ത്രിയുടെ പ്രസംഗത്തിൽ ഭരണഘടനയോട് ബഹുമാന കുറവില്ലെന്നാണ് സർക്കാരിനു വേണ്ടി പ്രോസിക്യൂഷൻ ഡയറക്‌ടർ ജനറൽ കോടതിയിൽ സ്വീകരിച്ച നിലപാട്. പൊലീസിന്‍റെ കേസ് ഡയറlയും പ്രസംഗത്തിന്‍റെ വീഡിയോയും ഹൈക്കോടതി പരിശോധിച്ചിരുന്നു.
Also Read:മൊബൈൽ ആപ്പിലൂടെ റേഷന്‍ മസ്‌റ്ററിങ്, രാജ്യത്ത് ഒന്നാമതാകാന്‍ കേരളം; മസ്‌റ്ററിങ്ങിനുള്ള തീയതി വീണ്ടും നീട്ടി