ETV Bharat / state

'തെരഞ്ഞെടുപ്പിന് താന്‍ പോയപ്പോള്‍ പ്രശ്‌നമൊന്നുമില്ല, ദയവായി നെഗറ്റീവ് കാര്യങ്ങള്‍ ചോദിക്കരുത്': ആർ ബിന്ദു - R Bindu on syndicate election issue - R BINDU ON SYNDICATE ELECTION ISSUE

കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തെ വിമര്‍ശിച്ച് മന്ത്രി ആര്‍. ബിന്ദു. താൻ വോട്ട് ചെയ്യാൻ പോയപ്പോൾ പ്രശ്‌നം ഒന്നും ഉണ്ടായിരുന്നില്ല. പോസിറ്റീവ് പറയാനിരിക്കെ നെഗറ്റീവ് കാര്യങ്ങള്‍ ചോദിക്കരുതെന്നും മന്ത്രി.

HIGHER EDUCATION MINISTER R BINDU  KU SYNDICATE ELECTION ISSUE  കേരള സര്‍വകലാശാല തെരഞ്ഞടുപ്പ്  LATEST NEWS IN MALAYALAM
MINISTER R BINDU (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 29, 2024, 2:22 PM IST

ആർ ബിന്ദു മാധ്യമങ്ങളോട് (ETV Bharat)

തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിലെ തര്‍ക്കത്തെ കുറിച്ച് അന്വേഷിച്ചതിന് ശേഷം പ്രതികരിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. രാവിലെ താന്‍ വോട്ട് ചെയ്യാന്‍ പോയപ്പോള്‍ യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പുതുതായി സ്ഥാപിക്കുന്ന സെന്‍റർ ഓഫ് എക്‌സലൻസ് സംബന്ധിച്ച് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി ആര്‍.ബിന്ദു.

സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചോദ്യം ഉന്നയിച്ച മാധ്യമങ്ങളെ മന്ത്രി വിമര്‍ശിച്ചു. പോസിറ്റീവായ കാര്യം സംസാരിക്കുന്നതിനിടെ ദയവായി ഇത്തരം കാര്യങ്ങള്‍ ചോദിക്കരുതെന്നും മന്ത്രി പറഞ്ഞു. ഇത് സ്ഥിരം സംഭവമാണ്. നമ്മള്‍ പറയുന്ന നല്ല കാര്യങ്ങളും നല്‍കാതെ പോസിറ്റീവായ വാര്‍ത്ത സമ്മേളനങ്ങള്‍ വഴിതിരിച്ച് വിടാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. നിർമല കോളജ് വിഷയം അവിടെ തന്നെ പരിഹരിച്ചുവെന്നും മന്ത്രി ആര്‍ ബിന്ദു കൂട്ടിച്ചേര്‍ത്തു.

Also Read: കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ്: വോട്ടെണ്ണലില്‍ തർക്കം; വിസിയെ തടഞ്ഞ് സിപിഎം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.