കണ്ണൂര്‍ : സംസ്ഥാനത്ത് ശമ്പളവും പെൻഷനും മുടങ്ങില്ലെന്നും താന്‍ ഉറപ്പുനല്‍കുന്നുവെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. സാമ്പത്തിക പ്രതിസന്ധി ഏറ്റവും രൂക്ഷമായ ഘട്ടത്തിലേക്ക് കടന്നതോടെ ചരിത്രത്തിലാദ്യമായി കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നു എന്ന വാർത്തയ്ക്ക് പിന്നാലെയാണ് പ്രതികരണവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്തെത്തിയത്(Minister KN Balagopal on govt employee salary).
ഇന്നലെ സംഭവിച്ചത് സാങ്കേതികമായ ചില പ്രശ്‌നങ്ങളാണ്. സംസ്ഥാനത്തിന് കിട്ടേണ്ട പണം കേന്ദ്രം തടഞ്ഞുവച്ചിരിക്കുകയാണ്. ലഭിക്കേണ്ട 13,000 കോടി കേന്ദ്രം ഇതുവരെ നൽകിയിട്ടില്ല. ഈ മാസം 13ന് സംസ്ഥാനത്തിന്‍റെ കേസ് സുപ്രീം കോടതി പരിഗണിക്കും. കേസിന് പോയതുകൊണ്ട് പണം നൽകുന്നില്ല. കേന്ദ്രം പണം തടഞ്ഞുവച്ചതാണ് പ്രതിസന്ധിയാകുന്നതെന്നും ധനമന്ത്രി ആരോപിച്ചു.