ETV Bharat / state

ഗതാഗത കമ്മീഷണർക്ക് മന്ത്രി ഗണേഷ് കുമാറിന്‍റെ പരസ്യ ശാസന

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുമായുള്ള യോഗത്തിനിടെ, ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങൾ ഏപ്രിലിൽ തുടങ്ങണമെന്ന് കേന്ദ്രം അറിയിച്ചതായി ഗതാഗത കമ്മീഷണർ മന്ത്രിയെ ധരിപ്പിച്ചു. ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയോ എന്ന മന്ത്രിയുടെ ചോദ്യത്തിന് ഇല്ല എന്ന് മറുപടി നൽകിയപ്പോഴാണ് മന്ത്രി ക്ഷുഭിതനായത്.

kb ganesh kumar  Transport Commissioner  എസ് ശ്രീജിത്ത്  മന്ത്രിയുടെ ശാസന  ഗണേഷ് കുമാര്‍
KB Ganesh Kumar
author img

By ETV Bharat Kerala Team

Published : Feb 14, 2024, 5:43 PM IST

തിരുവനന്തപുരം: ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുമായുള്ള യോഗത്തിനിടെ ഗതാഗത കമ്മീഷണർ എസ് ശ്രീജിത്തിനെ പരസ്യമായി ശാസിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ. ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങൾ സംബന്ധിച്ചായിരുന്നു ചർച്ച നടന്നത്. ഏപ്രിലിൽ ഇത്തരം സെൻ്ററുകൾ തുടങ്ങണമെന്ന് കേന്ദ്രം അറിയിച്ചതായി ഗതാഗത കമ്മീഷണർ മന്ത്രിയെ ധരിപ്പിച്ചു. ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയോ എന്ന മന്ത്രിയുടെ ചോദ്യത്തിന് ഉത്തരവില്ലെന്ന് മറുപടി നൽകിയപ്പോഴാണ് മന്ത്രി ക്ഷുഭിതനായത്.

തന്നെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നായിരുന്നു മന്ത്രിയുടെ വിമർശനം. സ്വകാര്യ വ്യക്തിക്കോ സ്വകാര്യ പങ്കാളിത്വത്തോടെയോ ഓട്ടോമാറ്റിക് ഡ്രൈവിങ് സ്കൂളുകൾ എല്ലാ സംസ്ഥാനങ്ങളിലും സ്ഥാപിക്കണമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു. ഇത് കേന്ദ്ര നയമാണെന്നും സമയം നീട്ടി ചോദിച്ചതാണെന്നും കമ്മീഷണര്‍ പറഞ്ഞുവെങ്കിലും മന്ത്രി വഴങ്ങിയില്ല. മന്ത്രിയുമായി തർക്കം നിലനിൽക്കുന്നതിനാലാണ് ബിജു പ്രഭാകർ കെഎസ്ആർടിസി സിഎംഡി സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ചതെന്ന അഭ്യൂഹങ്ങൾ ഉയരുന്നതിനിടെയാണ് ഗതാഗത കമ്മീഷണറെ മന്ത്രി പരസ്യമായി ശാസിക്കുന്ന സംഭവവും ഉണ്ടായിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.