തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ എം എബ്രഹാമിന് ക്യാബിനറ്റ് പദവി നല്‍കാനുള്ള മന്ത്രിസഭ തീരുമാനം അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കില്ലെന്ന് മന്ത്രി കെ രാജൻ. അദ്ദേഹം ഇപ്പോൾ ഒരു ജോലി ചെയ്തുകൊണ്ടിരിക്കുകയാണെന്നും അതിനോടൊപ്പമുള്ള ക്രമീകരണങ്ങൾ മാത്രമേ ഉള്ളുവെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ വർഷത്തെ റവന്യു അവാർഡുകളും മികച്ച വില്ലേജ് ഓഫീസ്, ഓഫീസർ അവാർഡുകളും മന്ത്രി പ്രഖ്യാപിച്ചു (Minister K Rajan on KM Abraham Cabinet Rank).
മികച്ച ജില്ല കളക്‌ടറായി ജെറോമിക് ജോർജിനെ തിരഞ്ഞെടുത്തു. തിരുവനന്തപുരമാണ് മികച്ച കളക്‌ടറേറ്റ്, മികച്ച സബ് കളക്‌ടർ- സന്ദീപ് കുമാർ, തലശ്ശേരി, മികച്ച റവന്യൂ ഡിവിഷണൽ ഓഫീസർ- അമൃതവല്ലി ഡി, ആർ ഡി ഒ പാലക്കാട്, മികച്ച റവന്യൂ ഡിവിഷണൽ ഓഫീസ്- ആർ ഡി ഒ പാലക്കാട്, മികച്ച ഡെപ്യൂട്ടി കളക്‌ടർ (ജനറൽ)- എസ് സന്തോഷ് കുമാർ, ആലപ്പുഴ, മികച്ച ഡെപ്യൂട്ടി കളക്‌ടർ (എൽ ആർ)- പി എൻ പുരുഷോത്തമൻ, കോഴിക്കോട്, മികച്ച ഡെപ്യൂട്ടി കളക്‌ടർ (ആർ ആർ)- സച്ചിൻ കൃഷ്ണൻ, പാലക്കാട്, മികച്ച ഡെപ്യൂട്ടി കളക്‌ടർ (ഡി എം)- ഉഷ ബിന്ദു മോൾ കെ, എറണാകുളം, മികച്ച ഡെപ്യൂട്ടി കളക്‌ടർ (എൽ എ)- ജേക്കബ് സഞ്ജയ് ജോൺ, തിരുവനന്തപുരം, മികച്ച ഡെപ്യൂട്ടി കളക്‌ടർ (എൽ എ എൻ എച്ച്)- ഷീജ ബീഗം യു, തിരുവനന്തപുരം എന്നിങ്ങനെയാണ് പുരസ്‌കാരം.
മികച്ച വില്ലേജ് ഓഫീസുകൾക്കുള്ള പുരസ്‌കാരത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ അയിരൂർ പാറ, കരുനാഗപ്പള്ളി, പന്തളം വില്ലേജ് ഓഫീസുകൾ ഇടം നേടി. മികച്ച വില്ലേജ് ഓഫീസർമാർക്കുള്ള പുരസ്‌കാരങ്ങൾ കല്ലറ വില്ലേജ് ഓഫീസിലെ രാജേഷ് പി എസ്, പെരിങ്ങമ്മല വില്ലേജ് ഓഫീസിലെ ഷഫീഖ്, കുടവൂർ വില്ലേജ് ഓഫീസിലെ സുൽഫിക്കർ തുടങ്ങിയവർ സ്വന്തമാക്കി. ഈ മാസം 24ന് അവാർഡുകൾ വിതരണം ചെയ്യും.