തൃശൂർ : തൃശൂർ പൂരം സംബന്ധിച്ച് നേരത്തെ നിയമസഭയ്ക്ക് അകത്തും പുറത്തും പറഞ്ഞ നിലപാടുകളിൽ വ്യത്യാസം ഇല്ലെന്ന് മന്ത്രി കെ രാജൻ. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രതികരണം ഒരു ചർച്ചയുടെ ഭാഗമായി ഉണ്ടായതാണെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞതിന്‍റെ ഒരു ഭാഗം മാത്രമാണോ പലരും കേൾക്കുന്നതെന്ന് സംശയമുണ്ട്. മുഖ്യമന്ത്രിയുടെ പ്രസംഗം പൂർണമായും കേട്ടിട്ടില്ല. അന്വേഷണം നടക്കുന്ന ഘട്ടത്തിൽ ഇപ്പോൾ ഇതിനെക്കുറിച്ച് കൂടുതലായി പറയേണ്ടതില്ലെന്നും കെ രാജൻ പറഞ്ഞു. വിവാദങ്ങൾ ഉണ്ടാക്കാനല്ല താത്‌പര്യം കാണിക്കേണ്ടത്, യാഥാർഥ്യം കണ്ടെത്താനാണ്. ത്രിതല അന്വേഷണം നടത്തുമ്പോൾ എല്ലാ കാര്യങ്ങലും വെളിവാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് പറഞ്ഞിരുന്നു. തൃശൂർ പൂരത്തിന്‍റെ ആചാരപരമായ എന്തെങ്കിലും നടക്കാതെ പോയോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. ആകെ സംഭവിച്ച കാര്യം വെടിക്കെട്ട് അൽപം വൈകി എന്നതാണ്. ഇതിന്‍റെ പേരാണോ പൂരം കലക്കലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു.