ETV Bharat / state

'വൈദ്യുതി മേഖലയില്‍ വന്‍ കുതിച്ചു ചാട്ടം, സൗരോർജ പദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കും': കെ.കൃഷ്‌ണൻകുട്ടി - K krishnankutty Electricity Kerala

author img

By ETV Bharat Kerala Team

Published : Aug 15, 2024, 7:18 PM IST

സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ വികസനങ്ങള്‍ എണ്ണിപ്പറഞ്ഞ് മന്ത്രി കെ. കൃഷ്‌ണന്‍കുട്ടി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മേഖലയില്‍ ഏറെ പുരോഗതിയുണ്ടായെന്നും മന്ത്രി. ഇനിയും ഏറെ പദ്ധതികള്‍ നടപ്പിലാക്കാനുണ്ടെന്നും പ്രതികരണം.

MINISTER KRISHNANKUTTY  INDEPENDENCE DAY CELEBRATION  സംസ്ഥാനത്തെ വൈദ്യുതി മേഖല  വൈദ്യുതി മന്ത്രി കൃഷ്‌ണന്‍കുട്ടി
Minister K Krishnankutty (ETV Bharat)
കെ കൃഷ്‌ണന്‍കുട്ടി സംസാരിക്കുന്നു (ETV Bharat)

കാസർകോട്: ഉഡുപ്പി-കാസർകോട്, കരിന്തളം-വയനാട് 400 കെവി ലൈൻ നിർമാണവും കരിന്തളം 400 കെവി സബ്‌ സ്റ്റേഷൻ നിർമാണവും സർക്കാരിന്‍റെ ഈ ഭരണകാലത്ത് പൂർത്തിയാക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്‌ണൻകുട്ടി. ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് ഉടമകൾക്ക് നഷ്‌ടപരിഹാരം നൽകുന്ന വിഷയത്തിലെ തർക്ക പരിഹാരത്തിന് കെഎസ്ഇബി തലത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. ഉത്തര മലബാർ മേഖലയ്ക്കും കാസർകോടിനും വൈദ്യുതി മേഖലയുടെ കുതിപ്പിന് മുതൽക്കൂട്ടാകുന്ന ഈ പദ്ധതി തടസപ്പെടുത്താതെ രീതിയിൽ സമവായത്തിലൂടെ മുന്നോട്ടുപോകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

വിദ്യാനഗർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യദിന പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ വൈദ്യുതി മേഖല കുതിച്ചു ചാട്ടത്തിന്‍റെ പാതയിലാണ്. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 831.26 മെഗാവാട്ട് അധിക ഉത്പാദനശേഷി കൈവരിച്ചിട്ടുണ്ട്. ഇതിൽ 782.71 മെഗാവാട്ട് സൗരോർജത്തിൽ നിന്നും 48.55 മെഗാവാട്ട് ജല വൈദ്യുതി പദ്ധതികളിൽ നിന്നുമാണ് ഉത്പാദിപ്പിച്ചത്. 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ വിപുലീകരണ പദ്ധതി 40 മെഗാ വാട്ട് ശേഷിയുള്ള തോട്ടിയാർ എന്നീ ജലവൈദ്യുതി പദ്ധതികൾ ഈ വർഷം തന്നെ പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ പദ്ധതികൾ ഉൾപ്പെടെ 21 മെഗാവാട്ട് ശേഷിയുള്ള ഒമ്പത് ജലവൈദ്യുത പദ്ധതികളുടെ നിർമ്മാണം പുരോഗമിക്കുന്നു. 2000 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുതി പദ്ധതികളും 3000 മെഗാ ശേഷിയുള്ള സൗരോർജ് പദ്ധതികളും നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അടുത്ത മൂന്നു പതിറ്റാണ്ട് കാലത്തെ വൈദ്യുതി ആവശ്യം നിറവേറ്റാൻ കഴിയുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് വൈദ്യുതി പ്രസരണ മേഖലയിൽ പൂർത്തിയാകുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 21 സബ് സ്റ്റേഷനുകളുടെ നിർമ്മാണം പൂർത്തിയാക്കുകയും 29 സബ്സ്റ്റേഷനുകളുടെ നിർമ്മാണം ആരംഭിക്കുകയും ചെയ്‌തുവെന്നും വൈദ്യുതി വകുപ്പ് മന്ത്രി വ്യക്തമാക്കി.

മുൻ തലമുറകൾ പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്‍റെ കൈത്തിരി അണിയാതിരിക്കാൻ ജനാധിപത്യ മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുകയും പുതുതലമുറ സ്വാതന്ത്ര്യത്തിന്‍റെ കാവലാളാവുകയും വേണമെന്നും മന്ത്രി കൃഷ്‌ണൻകുട്ടി പറഞ്ഞു. അരാഷ്ട്രീയ ചിന്തകൾക്ക് ഇടം കൊടുക്കാതെ പുതുമനസുകളുടെ ചിന്താധാരയെ സ്വാധീനിക്കാനാകണം മാനവികതയ്ക്ക് ക്ഷതമേൽക്കുമ്പോൾ അവിടെ ജനാധിപത്യത്തിന്‍റെ മരണ മണിയായിരിക്കും ആദ്യം മുഴങ്ങുകയെന്ന് മറക്കരുത്. വയനാട്ടിൽ സംഭവിച്ച സമാനതകളില്ലാത്ത ദുരന്തം എല്ലാവരെയും ദുഃഖത്തിലാഴ്ത്തുന്നതാണ്. ദുരിതമനുഭവിക്കുന്നവരെ എല്ലാവിധത്തിലും സഹായിക്കാൻ ഒരുമിച്ചിറങ്ങേണ്ട സാഹചര്യമാണ്. തകർന്ന നാടിനെ പുനർ നിർമ്മിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ നൽകണമെന്നും മന്ത്രി അഭ്യർഥിച്ചു.

Also Read: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി; രാത്രി 7 മുതല്‍ 11 വരെ നിയന്ത്രണം വന്നേക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.