ETV Bharat / state

'തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് ജയിക്കും, ബിജെപിയില്‍ നിന്നും വരുന്നവരെ സ്വീകരിക്കും'; ജി ആർ അനിൽ

മലപ്പുറം വണ്ടൂരിൽ എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി ആർ അനിൽ

LDF CANDIDATE SATYAN MOKERI  ജിആർ അനിൽ  LDF ELECTION CAMPAIGNING  വയനാട് ഉപതെരഞ്ഞെടുപ്പ്
MINISTER GR ANIL (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 5, 2024, 4:26 PM IST

മലപ്പുറം: ബിജെപിയിൽ നിന്നും യുഡിഎഫിൽ നിന്നും വരുന്നവരെ എൽഡിഎഫ് സ്വീകരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി ആർ അനിൽ. വണ്ടൂരിൽ നടന്ന എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.

ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ യാതൊരു നടപടിയും സ്വീകരിക്കാത്ത കോൺഗ്രസിനെതിരായി ജനങ്ങൾ ചിന്തിക്കാൻ തുടങ്ങി. അതുകൊണ്ട് ഇടതുപക്ഷ ഗവൺമെന്‍റിന്‍റെ ജനക്ഷേമ പ്രവർത്തനങ്ങൾക്കും വികസന മുന്നേറ്റത്തിനും അനുകൂലമായി ജനങ്ങളുടെ ചിന്തമാറുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇടതുപക്ഷ സ്ഥാനാർഥി സത്യൻ മൊകേരിയെ വിജയിപ്പിക്കാൻ എല്ലാ കേന്ദ്രങ്ങളിലും ആവേശത്തോടെ ജനങ്ങൾ മുന്നോട്ടുവരുന്ന കാഴ്‌ചയാണ് കാണുന്നത്. ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. മുഖ്യമന്ത്രി നാളെ വയനാട് പാർലമെന്‍റ് മണ്ഡലത്തിന്‍റെ മൂന്ന് കേന്ദ്രങ്ങളിലായി പതിനായിരക്കണക്കിന് ജനങ്ങളെ കണ്ട് വോട്ടഭ്യർഥിക്കാനെത്തും.

'തെരഞ്ഞെടുപ്പ് സാമഗ്രികൾ എന്നു പറഞ്ഞ് നോട്ടുകെട്ടുകൾ വന്നിറങ്ങുന്നു'

യുഡിഎഫിലും ബിജെപിയിലും ഉണ്ടാകുന്ന ആഭ്യന്തരമായിട്ടുള്ള ഇത്തരം പ്രശ്‌നങ്ങൾ കൂടുതൽ മൂർച്ഛിക്കുവാൻ പോവുകയാണ്. തെരഞ്ഞെടുപ്പ് സാമഗ്രികൾ എന്നു പറഞ്ഞ് നോട്ടുകെട്ടുകൾ വന്നിറങ്ങുന്നത് എന്ന് പറഞ്ഞു കേട്ടിട്ടേയുള്ളൂ, ഇപ്പോൾ യാഥാർഥ്യം നമ്മുടെ മുന്നിൽ കാണുകയാണ് എന്ന് മന്ത്രി ആരോപിച്ചു.

ഇതുപോലുള്ള സമൂഹത്തിന് നിരക്കാത്ത എല്ലാ പ്രവർത്തനങ്ങളുടെയും കേന്ദ്രമാണ് ഇത്തരം പ്രസ്ഥാനം എന്നുള്ളത് കൊണ്ട് തന്നെ, നിരവധിപേർ ആ പ്രസ്ഥാനങ്ങളെ വിട്ടു പുറത്തേക്ക് പോകുന്ന കാഴ്‌ച നമ്മൾ കാണാൻ പോവുകയാണ്. അത്തരത്തിൽ വിട്ടുവരുന്നവരുമായി സഹകരിക്കാനും അവരെ ഞങ്ങളുടെ ചേരിയിൽ നിർത്താനുമുള്ള എല്ലാ നിലപാടും സ്വീകരിക്കുമെന്നുമാണ് തങ്ങൾ വൃക്തമാക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

Also Read : വോട്ടെടുപ്പ് കഴിയും വരെ പ്രിയങ്ക വയനാട്ടില്‍; ബിജെപി പ്രചാരണത്തിന് കേന്ദ്ര നേതാക്കളെത്തില്ല; ഇടതു പ്രചാരണം നയിക്കാന്‍ പിണറായി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.