ETV Bharat / state

കേന്ദ്രസഹായമില്ല; കെ റൈസ് വിതരണം നഷ്‌ടം സഹിച്ചെന്ന് ഭക്ഷ്യ മന്ത്രി - Minister G R Anil on K Rice

നെൽകർഷകർക്ക് ലഭിക്കേണ്ട താങ്ങുവില കേന്ദ്രം തടഞ്ഞുവച്ചു, സപ്ലൈകോ നടത്തിപ്പിന് കേന്ദ്ര സർക്കാർ സഹായം ലഭിക്കുന്നില്ലെന്നും മന്ത്രി.

കെ റൈസ് വിതരണം  K RICE DISTRIBUTION IN KERALA  Kerala Assembly Session  നിയമസഭ സമ്മേളനം
Minister G R Anil (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 10, 2024, 11:22 AM IST

തിരുവനന്തപുരം : കെ റൈസ് വിതരണം നഷ്‌ടം സഹിച്ചെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. പൊതുവിപണിയിൽ 41 രൂപ വിലയുള്ള അരി 12 രൂപ കുറച്ചാണ് വിൽക്കുന്നത്. നെൽകർഷകർക്ക് ലഭിക്കേണ്ട താങ്ങുവില കേന്ദ്രം തടഞ്ഞുവച്ചിരിക്കുകയാണെന്നും സപ്ലൈകോ നടത്തിപ്പിന് കേന്ദ്ര സർക്കാരിന്‍റെ ഒരു സഹായവും ലഭിക്കുന്നില്ലെന്നും ജി ആർ അനിൽ നിയമസഭയിൽ പറഞ്ഞു.

എംഎൽഎമാരായ എം എം മണി, മുരളി പെരുംനെല്ലി, എ പ്രഭാകരൻ, ലിന്‍റോ ജോസഫ് എന്നിവരുടെ ചോദ്യത്തിന് മറുപടി നൽകുന്നതിനിടെ ആയിരുന്നു മന്ത്രിയുടെ പരാമർശം. ലോക്‌സഭ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വരുന്നതിന് മുൻപ് കേന്ദ്ര സർക്കാർ ഭാരത് റൈസ് വിതരണം ആരംഭിച്ചതിന് തൊട്ട് പിന്നാലെയാണ് സംസ്ഥാന സർക്കാർ കെ റൈസ് വിതരണം ആരംഭിച്ചത്.

എന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതോടെ കെ റൈസ് വിതരണം സർക്കാർ അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെ റൈസ് നഷ്‌ടം സഹിച്ചാണ് സർക്കാർ വിതരണം ചെയ്യുന്നതെന്ന് ഭക്ഷ്യ മന്ത്രി തന്നെ വ്യക്തമാക്കിയിരിക്കുന്നത്.

ALSO READ: ബാർകോഴ മുതൽ സിഎംആർഎൽ മാസപ്പടി വരെ: സർക്കാരിനെതിരെ ആഞ്ഞടിയ്‌ക്കാന്‍ പ്രതിപക്ഷം; നിയമസഭ സമ്മേളനം ഇന്നുമുതല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.