ETV Bharat / state

പാലക്കാട് മിൻഹാജ്, ചേലക്കരയില്‍ എൻകെ സുധീര്‍; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് അൻവറിന്‍റെ ഡിഎംകെ - DMK ANNOUNCES CANDIDATES

പാലക്കാട്ടിലെ ഡിഎംകെ സ്ഥാനാര്‍ഥിയായി മിൻഹാജിനെയും, ചേലക്കരയില്‍ മുൻ കോണ്‍ഗ്രസ് നേതാവായിരുന്ന എൻകെ സുധീറിനെയും സ്ഥാനാര്‍ഥികളായി ഡിഎംകെ പ്രഖ്യാപിച്ചു.

ANWAR DMK  KERALA BYELECTION  കേരള ഉപതെരഞ്ഞെടുപ്പ്  പിവി അൻവര്‍
PV Anvar announces DMK Candidates (Etv Bharat)
author img

By ETV Bharat Kerala Team

Published : Oct 17, 2024, 11:57 AM IST

തിരുവനന്തപുരം: കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഡിഎംകെ (ഡെമോക്രാറ്റിക് മൂവ്‌മെന്‍റ് ഓഫ് കേരള) നേതാവ് പിവി അൻവര്‍. പാലക്കാട്ടിലെ ഡിഎംകെ സ്ഥാനാര്‍ഥിയായി മിൻഹാജിനെയും, ചേലക്കരയില്‍ കോണ്‍ഗ്രസ് നേതാവ് എൻകെ സുധീറിനെയുമാണ് സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചത്. പിവി അൻവര്‍ ഇന്ന് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

പിവി അന്‍വര്‍ പാലക്കാട് മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നെങ്കിലും പിന്നീട് മിന്‍ഹാജിനെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മുമ്പ് മത്സരിച്ചയാളാണ് എന്‍കെ സുധീര്‍. കെപിസിസി സെക്രട്ടറി, ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ചേലക്കരയിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ സുധീറിന്‍റെ പേരുണ്ടായിരുന്നു. എന്നാൽ സുധീറിനെ തഴഞ്ഞാണ് രമ്യ ഹരിദാസിന് സീറ്റ് നൽകിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതേസമയം, പാലക്കാട് അടക്കം ഡിഎംകെ കൂടി മത്സരിക്കുന്നത് ബിജെപിക്ക് ഗുണകരമാകില്ലേ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാൻ അൻവര്‍ തയ്യാറായില്ല. അങ്ങനെയെങ്കില്‍ എല്‍ഡിഎഫും യുഡിഎഫും ഒരു സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കട്ടെയെന്നും, പാലക്കാട് ഇന്ത്യ സഖ്യം മത്സരിക്കാൻ തയ്യാറാകുമോ എന്നും അൻവര്‍ ചോദിച്ചു. ഇന്ത്യ മുന്നണിയുടെ ഭാഗമാണ് ഡിഎംകെയെന്നും വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്നും അൻവര്‍ വ്യക്തമാക്കി.

Read Also: 'എഡിഎമ്മിന്‍റെ മരണത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പങ്ക്, പി ശശിയുടെ ബെനാമി ദിവ്യയുടെ ഭര്‍ത്താവ്'; ഞെട്ടിക്കുന്ന ആരോപണങ്ങളുമായി പിവി അൻവര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.