തൃശൂർ: തൃശൂർ, പാലക്കാട് ജില്ലകളിൽ തുടർച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനം. ഇന്ന് (ജൂണ്‍ 16) പുലര്‍ച്ചെ 3.55നാണ് ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം, വടക്കാഞ്ചേരി, എരുമപ്പെട്ടി, വേലൂര്‍, തൃത്താല മേഖലകളിലാണ് പ്രകമ്പനം ഉണ്ടായത്.
ഇന്നലെയും ഈ മേഖലകളില്‍ ഭൂചലനമുണ്ടായിരുന്നു. ഏതാനും സെക്കന്‍റുകള്‍ മാത്രമുണ്ടായ ഭൂചലനത്തിൽ തീവ്രത രേഖപ്പെടുത്തിയിട്ടില്ല. വരും ദിവസങ്ങളിലും തുടര്‍ചലനങ്ങള്‍ പ്രതീക്ഷിക്കാമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ല ഭരണകൂടം അറിയിച്ചു.
ഇന്നലെ, രാവിലെ 8.16 ന് ഉണ്ടായ ഭൂചലനത്തിൽ റിക്‌ടർ സ്കെയിലിൽ മൂന്ന് തീവ്രത രേഖപ്പെടുത്തിയിരുന്നു. മൂന്ന് മുതൽ നാല് സെക്കന്‍റ് വരെ പ്രകമ്പനം ഉണ്ടായിരുന്നു. സംഭവത്തെ തുടർന്ന് മേഖലയിലെ ജനങ്ങൾ പരിഭ്രാന്തരായിരുന്നു. തുടർന്ന് ജിയോളജി വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. തൃശൂരിന് 18 കിലോമീറ്റര്‍ വടക്കായാണ് ഇന്നലെയുണ്ടായ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
Also Read: തൃശൂർ,പാലക്കാട് ജില്ലകളിൽ ഭൂചലനം ; ആളുകള്‍ വീടുവിട്ടോടി, ആശങ്ക വേണ്ടെന്ന് ഭരണകൂടം