ETV Bharat / state

അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് കഞ്ചാവ് വേട്ട; 1.81 കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍ - GANJA SEIZED IN KOZHIKODE - GANJA SEIZED IN KOZHIKODE

ഒഡിഷ സ്വദേശികളായ ഗണേഷ് റാവത്ത്, ടിലു സാഹുവായ എന്നിവരാണ് അറസ്റ്റിലായത്. ഒഡിഷയിൽ നിന്നും കഞ്ചാവ് കേരളത്തില്‍ എത്തിച്ച് വിതരണം ചെയ്യുന്നവരാണ് ഇവര്‍. നാട്ടുകാർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലുളള തെരച്ചിലിലാണ് കഞ്ചാവ് പിടികൂടിയത്.

കോഴിക്കോട് കഞ്ചാവ് വിതരണം  GANJA ARREST IN KOZHIKODE  GANJA SEIZED FROM MIGRANT WORKERS  KOZHIKODE CRIME NEWS
അറസ്റ്റിലായ ഗണേഷ് റാവത്ത്, ടിലു സാഹുവായ (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 2, 2024, 9:35 AM IST

കോഴിക്കോട്: താമരശേരി പുതുപ്പാടി എലോക്കരയിലെ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയിൽ 1.81 കിലോ കഞ്ചാവ് പിടികൂടി. നാട്ടുകാർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്നലെ (ജൂലൈ 01) പുലർച്ചെ 2.30 ന് താമരശേരി പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് പാക്കറ്റുകളിലായി സൂക്ഷിച്ച കഞ്ചാവ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് ഒഡീഷ സ്വദേശികളായ ഗണേഷ് റാവത്ത് (33), ടിലു സാഹുവായ (28) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു.

ഒഡിഷയിൽ നിന്നും കഞ്ചാവ് എത്തിച്ച് അതിഥി തൊഴിലാളികൾക്കും മറ്റ് ഇടപാടുകാർക്കും കൈമാറുന്ന സംഘമാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. മൂന്ന് ദിവസം മുമ്പാണ് ഇരുവരും ഒഡിഷയിൽ നിന്നും താമരശേരിയിൽ തിരിച്ചെത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. താമരശേരി ഇൻസ്പെക്‌ടർ കെ ഒ പ്രദീപിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.

Also Read: പഞ്ചസാര ചാക്കുകള്‍ക്കടിയില്‍ ലഹരിവസ്‌തുക്കള്‍; രാത്രികാല പെട്രോളിങ്ങിനിടെ യുവാവിനെ പിടികൂടി പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.