ഇടുക്കി: ജില്ലയിലേക്ക് ഏറ്റവും അധികം വിനോദ സഞ്ചാരികള്‍ എത്തുന്ന മാസങ്ങളാണ് ഏപ്രില്‍, മെയ് മാസങ്ങള്‍. വിദ്യാലയങ്ങള്‍ അടച്ച് മധ്യവേനല്‍ അവധി ആരംഭിച്ചതോടെ ഹൈറേഞ്ചിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവും വര്‍ധിച്ചു. ഇതോടെ ബോട്ടിങ് സെന്‍ററുകള്‍ കൂടുതല്‍ സജീവമായി. ബോട്ടിങ് ആസ്വദിക്കാന്‍ നിരവധി സഞ്ചാരികളാണ് ചെങ്കുളമടക്കമുള്ള സെന്‍ററുകളില്‍ എത്തുന്നത്. വരും ദിവസങ്ങളില്‍ സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.
ക്രിസ്‌മസ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് ശേഷം ഹൈറേഞ്ചിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നിരുന്നു. പോയ ക്രിസ്‌മസ്, പുതുവത്സരാഘോഷ നാളുകളിലും പ്രതീക്ഷിച്ച രീതിയിലുള്ള സഞ്ചാരികള്‍ ഹൈറേഞ്ചിലേക്കെത്തിയില്ല. ഇത് ഈ മേഖലയില്‍ നിന്നും വരുമാനം കണ്ടെത്തിയിരുന്നവര്‍ക്ക് തിരിച്ചടിയായിരുന്നു. മൂന്നാറിലേക്കെത്തുന്ന വലിയൊരു വിഭാഗം സഞ്ചാരികളും ബോട്ടിങ് സെന്‍ററുകളില്‍ എത്തിയ ശേഷമേ മടങ്ങാറുള്ളു.
ALSO READ: കല്ലാര്‍കുട്ടി അണക്കെട്ടിലെ ബോട്ടിങ് സെന്‍ററിന്‍റെ പ്രവര്‍ത്തനം നിലച്ചു