ETV Bharat / state

കോഴിക്കോടും തിരുവനന്തപുരത്തും മെട്രോ വരും; സംസ്ഥാന ബജറ്റില്‍ നിര്‍ണായക പ്രഖ്യാപനവുമായി കെഎൻ ബാലഗോപാല്‍ - കൊച്ചി മെട്രോ റെയില്‍

കൊച്ചി മെട്രോ റെയിലിന്‍റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങൾ വിദേശ വായ്‌പാ സഹായത്തോടെ നടപ്പിലാക്കാൻ സര്‍ക്കാർ ഉദ്ദേശിക്കുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍. കോഴിക്കോടും തിരുവനന്തപുരത്തും മോട്രോ പ്രൊജക്‌ടുകളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം എന്നും മന്ത്രി.

kerala budget 2024  k n balagopal  Metro Project  water metro  കൊച്ചി മെട്രോ റെയില്‍
കോഴിക്കോടും തിരുവനന്തപുരത്തും മെട്രോ വരും
author img

By ETV Bharat Kerala Team

Published : Feb 5, 2024, 3:54 PM IST

തിരുവനന്തപുരം : കൊച്ചി മെട്രോ റെയിലിന്‍റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങൾ വിദേശ വായ്‌പാ സഹായത്തോടെ നടപ്പിലാക്കാൻ സര്‍ക്കാർ ഉദ്ദേശിക്കുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍. 2024-25 ല്‍ മെട്രോയ്‌ക്കായി 239 കോടി രൂപ വകയിരുത്തുന്നുവെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോടും തിരുവനന്തപുരത്തും മോട്രോ പ്രൊജക്‌ടുകളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം എന്ന് കെ എൻ ബാലഗോപാല്‍ കൂട്ടിച്ചേർത്തു(Metro Project Will Come In Kozhikode And Thiruvananthapuram). സംസ്ഥാന ബജറ്റ് അവതരണത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

തിരുവനന്തപുരം മെട്രോയ്ക്ക്‌ വൈകാതെ കേന്ദ്ര അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. മേജര്‍ ഇൻഫ്രാസ്‌ട്രക്‌ചര്‍ പ്രൊജക്‌ടുകൾക്ക് പ്രത്യേകമായി നീക്കിവെച്ചിട്ടുള്ള തുകയില്‍ നിന്നും മേല്‍പ്പറഞ്ഞ പദ്ധതികളുടെ ചെലവിലേക്ക് പണം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

കൊച്ചി മെട്രോയുടേയും വാട്ടര്‍ മെട്രോയുടേയും കാര്യത്തില്‍ സര്‍ക്കാര്‍ മുൻകൂട്ടി ആസൂത്രണം ചെയ്‌ത രീതിയില്‍ തന്നെ കാര്യങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.