ETV Bharat / state

കാസർകോട് രണ്ടിടങ്ങളിലായി രണ്ട് പേര്‍ മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ച് പൊലീസ് - MURDER AND SUICIDE IN KASARAGOD - MURDER AND SUICIDE IN KASARAGOD

യുവതിയെ കൊല്ലപ്പെട്ട നിലയിൽ വീട്ടിലും യുവാവിനെ ലോഡ്‌ജിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.

യുവതിയും യുവാവും മരിച്ച നിലയിൽ  WOMAN DIED IN KANHANGAD KASARAGOD  YOUTH HANG TO DEATH IN KASARAGOD  കാസർകോട്
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 2, 2024, 10:47 PM IST

യുവതിയെയും യുവാവിനെയും കാസർകോട് മരിച്ച നിലയിൽ കണ്ടെത്തി (ETV Bharat)

കാസർകോട്: കാഞ്ഞങ്ങാട് യുവതിയും കൂടെ താമസിച്ചിരുന്നയാളും മരിച്ച നിലയിൽ. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്‌തതായാണ് സൂചന. ചൂരിത്തോട് സ്വദേശി അസൈനാർ ആണ് കാസർകോട് നഗരത്തിലെ ലോഡ്‌ജിൽ തൂങ്ങി മരിച്ചത്.

അസൈനാറുടെ മരണത്തിന് പിന്നാലെ നോർത്ത് കോട്ടച്ചേരിയിലെ വാടക വീട്ടിൽ ഭാര്യ നെല്ലിക്കട്ട സ്വദേശി ഫാത്തിമ(42)യെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രക്തത്തിൽ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

രണ്ട് ദിവസത്തോളം പഴക്കം തോന്നിക്കുന്ന മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വമിച്ചിരുന്നു. ഇന്നലെ ഉച്ചയോടെ ലോഡ്‌ജിൽ റൂമെടുത്ത അസൈനാറെ ഇന്ന് രാവിലെയാണ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഹോസ്‌ദുർഗ് പൊലീസ് കേസെടുത്തു.

Also Read: പെരുമ്പാവൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ച സംഭവം; പ്രതി പിടിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.