കണ്ണൂർ : കോൺഗ്രസ് പ്രവേശനത്തിന് പിന്നാലെ സന്ദീപ് വാര്യര്‍ നടത്തിയ ഒരു പ്രസംഗ വാചകം ഇതായിരുന്നു. 'യെ തോ ട്രെയിലർ ഹെ... പൂര പിക്‌ചർ അബി ബാക്കി ഹേ...' ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയും ട്രോളുകളും.
കഴിഞ്ഞ ദിവസം, 6 മണിക്കുള്ളിൽ മറ്റൊരു പ്രമുഖ നേതാവ് കൂടി കോൺഗ്രസിൽ ചേരുമെന്നായിരുന്നു അഭ്യൂഹം. അതാരെന്ന ചോദ്യമായിരുന്നു സോഷ്യൽ മീഡിയ മുഴുവനും. എന്നാൽ 6 മണിക്കും കാര്യങ്ങൾക്ക് ഒരു വ്യക്തത വരാത്തതോടെ സൈബർ ഇടം ട്രോളുകൾ കൊണ്ട് നിറയുകയായിരുന്നു.
കോൺഗ്രസ് സൈബർ ഇടങ്ങളിള്‍ പ്രചരിക്കുന്ന ഒരു മെസേജ് ഇങ്ങനെ...
'ട്വിസ്റ്റ് മിക്കവാറും തെരഞ്ഞെടുപ്പ് ദിവസം അതിരാവിലെ ഉണ്ടാകാനാണ് സാധ്യത... മാധ്യമങ്ങൾ തലങ്ങും വിലങ്ങും പരതുന്നുണ്ട്... തത്കാലം സിപിഎമ്മിലെ *** പി കെ ശശിയുടെ പേരാണ് മാധ്യമങ്ങൾക്ക് ഇട്ട് കൊടുത്തിട്ടുള്ളത്... നിരന്തരം ഫോണ്‍ കോള്‍ വരുന്ന സാഹചര്യം ഉണ്ടായതിനാൽ ശശിക്ക് മൊബൈൽ സ്വിച്ച് ഓഫ് ചെയ്യേണ്ട സാഹചര്യം ആണ് നിലവിൽ.'

'ഇന്ന് തീരുമാനം ആകുമോ' എന്നതാണ് മറ്റൊരു ട്രോള്‍. സൈബര്‍ ആർമി സോഷ്യൽ മീഡിയ പേജിലെ ക്യാപ്ഷൻ ഇതായിരുന്നു, 'സി കെ പി സ്നേഹത്തിന്‍റെ കടയിലേക്ക് സ്വാഗതം...' മുഖ്യമന്ത്രി തന്നെ വരും എന്ന കെ സുധാകരന്‍റെ പ്രസ്‌താവന പിടിച്ചായിരുന്നു മറ്റൊന്ന്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
എന്നാൽ കോൺഗ്രസ് നീക്കം പാളിയതിനെ പരിഹസിച്ചാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്‌റ്റ്.

'മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന്‍റെ ഭീകരമായ തിരക്കിനിടയിലും സ്വന്തം കേരളത്തിലെ അതിസാഹസികമായ ഒരു ദൗത്യത്തിന് സമയം കണ്ടെത്താൻ തയ്യാറായി എന്നത് ചില്ലറക്കാര്യമല്ല. നാഗ്‌പൂരിലെ പരിപാടികളെല്ലാം ക്യാൻസൽ ചെയ്‌ത് നേരെ കോയമ്പത്തൂരിലേക്ക്. ഉടൻ പാലക്കാട്ടേക്ക്. തിരിച്ച് മുംബെയിലേക്ക്. കന്നഡ സിങ്കം ഒരുക്കിയ ചായസൽക്കാരത്തിൽ തീരുമാനിക്കപ്പെട്ടത്. എക്കാലത്തേയും ഉന്നത നേതാവും ഒമ്പത് കൗൺസിലർമാരും. നഗരസഭാ ഭരണമാറ്റം. പിന്നെ പതിനായിരം വോട്ടുകളും. രണ്ടരക്കോടി ആദ്യഘട്ടം. ശേഷം 23 കഴിഞ്ഞ്. കാശും പോയി മാനവും പോയി. ഓപ്പറേഷൻ കൈപ്പത്തി. ഉറപ്പുകൊടുത്തത് മാധ്യമശിങ്കം. ഇപ്പം വിളിച്ചുനോക്കിയപ്പോ അന്ത ഫോൺ ഇന്ത ഉലകത്തിലേ ഇല്ല. നീവു കരീ മാഡുതിര ചന്ദാദാര വ്യാപ്‌തി പ്രദേശദ ഹൊറഗിദ്ദാര'
എങ്കിലും ഇപ്പോഴും സൈബർ ഇടങ്ങളിൽ ചോദ്യം ബാക്കിയാണ്, ചേരി മാറുന്ന ഉന്നതൻ ആരാണ്...?
Also Read: കരുത്ത് കാട്ടാൻ മുന്നണികള്‍; പാലക്കാട് ഇന്ന് കൊട്ടിക്കലാശം