ETV Bharat / state

മേയർ-കെഎസ്ആർടിസി ഡ്രൈവര്‍ തര്‍ക്കം; ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച കണ്ടക്‌ടറെയും സ്റ്റേഷന്‍ മാസ്റ്ററെയും വിട്ടയക്കുമെന്ന് പൊലീസ് - Mayor Arya and KSRTC Driver row - MAYOR ARYA AND KSRTC DRIVER ROW

മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിലെ പ്രധാന തെളിവായ ബസിലെ മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച കണ്ടക്‌ടര്‍ സുബിനെയും സ്റ്റേഷന്‍ മാസ്റ്ററെയും വിട്ടയക്കുമെന്ന് പൊലീസ് അറിയിച്ചു.

MAYOR ARYA AND KSRTC DRIVER  MEMORY CARD MISSING  മേയർ കെഎസ്ആർടിസി ഡ്രൈവര്‍ തര്‍ക്കം  മെമ്മറി കാര്‍ഡ് കണ്ടക്‌ടര്‍
Mayor Arya KSRTC Driver row (Source : Etv Bharat Network)
author img

By ETV Bharat Kerala Team

Published : May 10, 2024, 7:16 PM IST

തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിലെ പ്രധാന തെളിവായ ബസിലെ മെമ്മറി കാർഡ് കാണാതായ കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച കണ്ടക്‌ടര്‍ സുബിനെ വിട്ടയക്കുമെന്ന് പൊലീസ്. ഇരുവരും തമ്മിൽ തർക്കം ഉണ്ടായതിന് ശേഷം സുബിൻ ബസിലെ സിസിടിവി കാമറ പരിശോധിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സുബിനെ തമ്പാനൂർ പൊലീസിന്‍റെ നേതൃത്വത്തിൽ കമ്മിഷണർ ഓഫിസിൽ എത്തിച്ച് ചോദ്യം ചെയ്‌തത്. എന്നാൽ സിസിടിവിയുടെ മോണിട്ടര്‍ നോക്കുക മാത്രമാണ് ചെയ്‌തതെന്ന് സുബിൻ മൊഴി നൽകിയതായാണ് വിവരം.

സുബിനെ കൂടാതെ ചോദ്യം ചെയ്‌ത കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്ററെയും വിട്ടയക്കും. ഇതിനിടെ സ്റ്റേഷൻ മാസ്റ്റർ ലാൽ സജീവിനെ പൊലീസ് അനധികൃതമായി കസ്റ്റഡിയിലെത്തുവെന്ന് ഭാര്യ ബിന്ദു ആരോപിച്ചു. രാവിലെ മുന്നറിയിപ്പില്ലാതെ വീട്ടിൽ നിന്ന് പത്തോളം പൊലീസുകാർ വന്ന് പിടിച്ചുകൊണ്ടുപോയി. വിഴിഞ്ഞം സ്റ്റേഷനിൽ നിന്നുള്ള പൊലീസാണെന്നാണ് പറഞ്ഞത്. ഡ്രസ് പോലും മാറാൻ അനുവദിച്ചില്ല.

മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് കൊണ്ടുപോകുന്നത് എന്നാണ് പറഞ്ഞത്. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ വ്യക്തിയാണ്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ഭർത്താവിനെ കേസിൽപ്പെടുത്താൻ ശ്രമം നടക്കുന്നതായും ബിന്ദു ആരോപിച്ചു.

മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ ഡ്രൈവർ യദുവിനെയും ചോദ്യം ചെയ്യലിനായി കമ്മിഷണർ ഓഫിസിൽ എത്തിച്ചിട്ടുണ്ട്. യദുവിനെ കണ്ടക്‌ടർ സുബിൻ, സ്റ്റേഷൻ മാസ്റ്റർ എന്നിവർക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം.

Also Read : മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം : ബസ്‌ കണ്ടക്‌ടര്‍ സുബിനെ ചോദ്യം ചെയ്യുന്നു - Mayor KSRTC Driver Issue

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.