കോഴിക്കോട്: ഒരു ഭാഗത്ത് പാട്ടും ഡാൻസും മേളവും ഒപ്പനയുമൊക്കെ പൊടിപൊടിക്കുന്നുണ്ട്. എന്നാൽ തൊട്ടപ്പുറത്തെ ചായമക്കാനിയിൽ കച്ചവടം തകൃതിയായി നടക്കുകയാണ്. വീടില്ലാത്ത സഹപാഠിക്ക് വീടൊരുക്കാനാണ് സ്‌കൂൾ കലോത്സവം ആഘോഷമാക്കേണ്ട സമയത്ത് അതെല്ലാം മറന്ന് കുട്ടികൾ കച്ചവടത്തിലേക്കിറങ്ങിയത്. മാവൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂളിലെ എൻഎസ്എസ് വോളന്‍റിയർമാരായ വിദ്യാർഥികളാണ് ഇങ്ങനെ ഒരാശയവുമായി മുന്നിട്ടിറങ്ങിയത്. കുട്ടികളും രക്ഷിതാക്കളും അധ്യാപകരുമെല്ലാം നൻമയുള്ളൊരാശയത്തിന് ഒപ്പം നിന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കുട്ടികൾ കച്ചവടം ചെയ്‌ത് കിട്ടുന്ന വരുമാനമെല്ലാം സഹപാഠിക്ക് വീട് വെയ്ക്കാൻ ചെലവഴിക്കും. ചായമക്കാനിയിലെ വിഭവങ്ങളെല്ലാം കുട്ടികൾ തന്നെയാണ് തയ്യാറാക്കുന്നത്. മികച്ച കച്ചവടമാണ് തട്ടുകടയിൽ നിന്നും ലഭിച്ചത്. ഇനിയൊരു സ്‌കൂൾ കലോത്സവത്തിൽ അടിച്ചു പൊളിക്കാൻ അവസരമില്ലെങ്കിലും കൂട്ടുകാരന് വീടൊരുക്കുന്നതിൽപ്പരം സന്തോഷം മറ്റൊന്നുമില്ലെന്നാണ് കുട്ടികൾ പറയുന്നത്.
Also Read: ഒരേസമയം രണ്ട് കൈകൊണ്ടും എഴുതും; വിസ്‌മയമായി നെടുങ്കണ്ടത്തെ എട്ടാം ക്ലാസുകാരി