ETV Bharat / state

മാസപ്പടി കേസ്; മുഖ്യമന്ത്രിയ്‌ക്കും മകള്‍ക്കുമെതിരായ മാത്യു കുഴൽനാടന്‍റെ ഹർജി വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും - mathew kuzhalnadan appeal - MATHEW KUZHALNADAN APPEAL

ഹർജി സിഎംആർഎൽ കമ്പനിക്ക് കരിമണൽ ഖനനത്തിന് വേണ്ടി വഴിവിട്ട് സഹായം നൽകിയെന്നും പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി നൽകിയെന്നും ചൂണ്ടിക്കാട്ടി.

CHIEF MINISTER PINARAYI VIJAYAN  VEENA VIJAYAN  MATHEW KUZHALNADAN  CMRL BRIBE CASE
Vigilance Court Will Hear the Petition Against Chief Minister Pinarayi Vijayan and Veena Vijayan Today
author img

By ETV Bharat Kerala Team

Published : Mar 27, 2024, 9:40 AM IST

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജി ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുക. സിഎംആർഎൽ കമ്പനിക്ക് കരിമണൽ ഖനനത്തിന് വേണ്ടി വഴിവിട്ട് സഹായം നൽകിയെന്നും പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി നൽകിയെന്നുമാണ് മാത്യു കുഴൽനാടൻ ഉന്നയിക്കുന്ന ആരോപണം.

താൻ നൽകിയ പരാതിയിൽ വിജിലൻസ് നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. രേഖകൾ സഹിതം സമർപ്പിച്ചാണ് മാത്യു കുഴൽനാടൻ വിജിലൻസിന് പരാതി നൽകിയത്. എന്നാൽ അഴിമതി നിരോധന നിയമത്തിന്‍റെ വകുപ്പിൽ ഉള്‍പ്പെടുത്തി അന്വേഷിക്കാവുന്ന ആരോപണങ്ങള്‍ ഹർജിയിലില്ലെന്നും, ഹർജി തള്ളണമെന്നും വിജിലൻസ് ഡയറക്‌ടർ നേരത്തെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഇത് കോടതി അംഗീകരിച്ചിരുന്നില്ല. ഫെബ്രുവരി 29 നാണ് മാത്യു കുഴൽനാടൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകള്‍ വീണ വിജയൻ എന്നിവർ ഉള്‍പ്പെടെ ഏഴ് പേർക്കെതിരെയാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹർജി സമർപ്പിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.