ETV Bharat / state

മാസപ്പടി കേസ്: കുഴൽനാടന്‍റെ ഹർജിയിൽ ഭേദഗതി ആവശ്യപ്പെട്ട് ഹൈകോടതി; കേസ് പരിഗണിക്കുന്നത് മാറ്റി - Kuzhal nadan on masappadi case - KUZHAL NADAN ON MASAPPADI CASE

വിജിലൻസ് കോടതി ഉത്തരവ് പക്ഷപാതപരമാണെന്ന് മാത്യു കുഴൽനാടൻ ഹൈക്കോടതിയിൽ

MATHEW KUZHAL NADAN PETITION  MASAPPADI CASE  KERALA HIGH COURT  PETITION AGAINST GOVERMENT
mathew Kuzhal nadan (Etv Bharat)
author img

By ETV Bharat Kerala Team

Published : Jul 2, 2024, 4:51 PM IST

എറണാകുളം: മാസപ്പടി ഇടപാടിൽ അന്വേഷണ ആവശ്യം തള്ളിയ വിജിലൻസ് കോടതി ഉത്തരവ് പക്ഷപാതപരമെന്ന് മാത്യു കുഴൽനാടൻ. മുഖ്യമന്ത്രിയുടെ മകളെന്ന നിലയിലാണ് വീണയുമായി സിഎംആർഎൽ കരാറുണ്ടാക്കിയതെന്നും കുഴൽനാടൻ ഹൈക്കോടതിയിൽ പറഞ്ഞു. സർക്കാരിനെ കക്ഷി ചേർത്തു കൊണ്ട് കുഴൽ നാടന്‍റെ ഹർജിയിൽ ഭേദഗതി വരുത്താനാവശ്യപ്പെട്ട കോടതി വിഷയം മറ്റന്നാളത്തേക്ക് മാറ്റി.

സേവനങ്ങൾ നൽകാതെയാണ് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ സിഎംആർഎൽ കമ്പനിയിൽ നിന്നും പണം കൈപ്പറ്റിയത്. എക്‌സാലോജിക്കിനും സിഎംആർഎൽ കമ്പനിയ്ക്കുമെതിരെ ഇന്‍ററിം സെറ്റിൽമെന്‍റിന്‍റെ റിപ്പോർട്ടുണ്ട്. എക്‌സാലോജിക്കിന്‍റെ അക്കൗണ്ടിലേക്കും വീണയുടെ അക്കൗണ്ടിലേക്കും പണമെത്തി.

ഈ തെളിവുകൾ ഉണ്ടായിട്ടും വിജിലൻസ് കോടതി ഇടപെട്ടില്ല എന്നിങ്ങനെയായിരുന്നു മാസപ്പടി ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷൻ ഹർജിയിൽ മാത്യു കുഴൽനാടന്‍റെ വാദങ്ങൾ. കൂടാതെ വെളിപ്പെടുത്താത്ത വരുമാനമുണ്ടെന്ന് സിഎംആർഎൽ എംഡി സമ്മതിച്ചിട്ടുണ്ട്.

പണം നൽകി നടത്തിയ ഇടപാടുകൾക്ക് രസീതുകൾ ഇല്ല. എന്നാൽ പണം നൽകിയതിന് എംഡിയുടെ നിർദേശ പ്രകാരം പിന്നീട് തെളിവുകൾ ഉണ്ടാക്കിയിട്ടുണ്ട്, മാത്രവുമല്ലാ കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് പ്രശ്‌നമുണ്ടാകാതിരിക്കാനാണ് രാഷ്ട്രീയ പാർട്ടികൾക്കും മറ്റും സിഎംആർഎൽ പണം നൽകിയതെന്നും കുഴൽനാടൻ വാദമുന്നയിച്ചു.

തുടർന്ന് സർക്കാരിനെ കക്ഷി ചേർത്തു കൊണ്ട് കുഴൽ നാടന്‍റെ ഹർജിയിൽ ഭേദഗതി വരുത്താനാവശ്യപ്പെട്ട കോടതി വിഷയം മറ്റന്നാളത്തേക്ക് മാറ്റി. സർക്കാരിനെ കക്ഷി ചേർത്തില്ലെന്ന പ്രോസിക്യൂഷൻ ഡയറക്‌ടർ ജനറലിന്‍റെ വാദം അംഗീകരിച്ചായിരുന്നു ഭേദഗതി വരുത്താൻ കോടതി ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം വേണ്ടെന്ന തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മാത്യു കുഴൽനാടന്‍റെ റിവിഷൻ ഹർജി.

Also Read: വീണ വിജയൻ അനാഥാലയങ്ങളിൽ നിന്ന് പണം കൈപ്പറ്റി: തെളിവുകളുമായി മാത്യു കുഴൽനാടൻ, മൈക്ക് ഓഫ് ചെയ്‌ത് സ്‌പീക്കർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.