ETV Bharat / state

കാസർകോട് രണ്ടിടങ്ങളിലായി വൻ കവർച്ച; 45 പവൻ സ്വർണവും ഒമ്പത് ലക്ഷം രൂപയും നഷ്‌ടപ്പെട്ടു - Robbery In Kasaragod - ROBBERY IN KASARAGOD

കാസര്‍കോട് പൂട്ടിയിട്ട വീടുകളില്‍ കവര്‍ച്ച. രണ്ട് ഇടങ്ങളില്‍ നിന്നായി കവര്‍ന്നത് 45 പവൻ സ്വർണവും ഒമ്പത് ലക്ഷം രൂപയും.

MASSIVE ROBBERY IN KASARAGOD  ROBBERY AT TWO PLACES IN KASARAGOD  കാസർകോട് മോഷണം  കാസർകോട് രണ്ടിടങ്ങളിലായി വൻ കവർച്ച
Massive Robbery At two places in Kasaragod (Etv Bharat Network)
author img

By ETV Bharat Kerala Team

Published : May 20, 2024, 6:17 PM IST

കാസർകോട് രണ്ടിടങ്ങളിലായി വൻ കവർച്ച (Etv Bharat Network)

കാസർകോട് : കാസർകോട് ജില്ലയിൽ രണ്ടിടങ്ങളിലായി വൻ കവർച്ച. മൊഗ്രാൽ പുത്തൂരിലും മഞ്ചേശ്വരത്തും നടന്ന കവർച്ചയിൽ 45 പവൻ സ്വർണവും ഒമ്പത് ലക്ഷം രൂപയും നഷ്‌ടപ്പെട്ടു. മൊഗ്രാൽ പുത്തൂരിൽ മുഹമ്മദ്‌ ഇല്യാസിന്‍റെ വീട്ടിലാണ് മോഷണം നടന്നത്.

കഴിഞ്ഞ പതിനേഴാം തിയതി കുടുംബം ബന്ധു വീട്ടിലേക്ക് പോയതിനാൽ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. വാതിൽ തകർത്തു അകത്ത് കയറിയ മോഷ്‌ടാക്കൾ വീട്ടിൽ സൂക്ഷിച്ചിരുന്ന മുപ്പത്തി അഞ്ചു പവൻ സ്വർണം കവർന്നു. മഞ്ചേശ്വരം പാവൂർ മച്ചംപടി സിഎം നഗറിലെ ഇബ്രാഹിം ഖലീലിന്‍റെ വീട്ടിലാണ് മറ്റൊരു മോഷണം നടന്നത്.

വീട്ടുകാർ അബുദാബിയിൽ ആയതിനാൽ മാസങ്ങളായി വീട് പൂട്ടികിടക്കുകയായിരുന്നു. മൊബൈൽ ഫോണിലെ സിസിടിവി ദൃശ്യങ്ങളിൽ സംശയം തോന്നിയ ഇബ്രാഹിം നാട്ടിലുള്ള സഹോദരനെ വിവരമറിയിച്ചപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്.

വീട്ടിൽ നിന്ന് 9 ലക്ഷം രൂപയും 9 പവൻ സ്വർണവും റാഡോ വാച്ചും കവർന്നിട്ടുണ്ട്. സംഭവത്തിൽ മഞ്ചേശ്വരം, കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also Read : പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസ് ; ഒരാൾ കസ്‌റ്റഡിയിൽ - GIRL KIDNAPPED IN KASARAGOD

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.