ETV Bharat / state

ഇടുക്കിയിൽ മുഖംമൂടി ധാരികൾ ബൈക്ക് മോഷ്‌ടിച്ചു കടത്തി; സിസിടിവി ദൃശ്യങ്ങൾ പുറത്ത് - Masked Youths Steal Bikes In Idukki - MASKED YOUTHS STEAL BIKES IN IDUKKI

മുഖം മൂടി ധാരികളായ യുവാക്കൾ ബൈക്ക് മോഷ്‌ടിച്ചു കടത്തി. ഇടുക്കി നെടുംകണ്ടത്തെ ഇരു ചക്ര വാഹന സർവീസ് സെന്‍ററിൽ നിന്നാണ് ബൈക്ക് മോഷണം പോയത്. മോഷ്‌ടിച്ച മറ്റൊരു ബൈക്ക് നെടുംകണ്ടം പാറത്തോട്ടിൽ ഉപേക്ഷിച്ച നിലയിലും കണ്ടെത്തി

BIKE WAS STOLEN  ബൈക്ക് മോഷ്‌ടിച്ചു കടത്തി  ബൈക്ക് മോഷണം പോയി  യുവാക്കൾ ബൈക്ക് മോഷ്‌ടിച്ചു കടത്തി
ഇടുക്കിയിൽ മുഖം മൂടി ധാരികളായ യുവാക്കൾ ബൈക്ക് മോഷ്‌ടിച്ചു കടത്തി (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 5, 2024, 8:18 PM IST

ബൈക്ക്‌ മോഷണം (ETV Bharat)

ഇടുക്കി : ഇടുക്കിയിൽ മുഖം മൂടി ധാരികളായ യുവാക്കൾ ബൈക്ക് മോഷ്‌ടിച്ചു കടത്തി. നെടുംകണ്ടത്തെ ഇരു ചക്ര വാഹന സർവീസ് സെന്‍ററിൽ നിന്നുമാണ് ബൈക്ക് നഷ്‌ടമായത് ഒരു മാസം മുമ്പ് കുഞ്ചിതണ്ണിയിൽ നിന്നും മോഷ്‌ടിയ്ക്കപ്പെട്ട മറ്റൊരു ബൈക്ക്, നെടുംകണ്ടം പാറത്തോട്ടിൽ ഉപേക്ഷിച്ച നിലയിലും കണ്ടെത്തി.

ബുധനാഴ്‌ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. നെടുംകണ്ടം ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിയ്ക്കുന്ന യമഹ സർവീസ് സെന്‍ററിലെ ജീവനക്കാരന്‍റെ ബൈക്കാണ് മോഷ്‌ടിയ്ക്കപ്പെട്ടത്. മുഖം മൂടി ധരിച്ചെത്തി ആദ്യം പരിസരം വീക്ഷിച്ചു. സമീപത്തെ കടയ്ക്ക് മുൻപിൽ കിടന്നുറങ്ങിയവരെയും വീക്ഷിച്ചു. ഇതിനു ശേഷമാണ് മോഷണം നടത്തിയത്. ഉടുമ്പഞ്ചോല ഭാഗത്തേക്കാണ് ബൈക്കുമായി യുവാക്കൾ പോയത്. തുടർന്ന് മണിക്കൂറുകൾക് ശേഷം പാറത്തോട്ടിൽ മറ്റൊരു ബൈക്ക് ഇതേ സംഘം ഉപേക്ഷിച്ചു.

തകരാറായതിനെ തുടർന്നാണ് ഈ ബൈക്ക് ഉപേക്ഷിച്ചത്. സംഘം വാഹനം തള്ളി സ്റ്റാർട്ട്‌ ചെയ്യാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നത്തോടെ വാഹനം ഉപേക്ഷിക്കുകയിരുന്നു. ഒരു മാസം മുൻപ് കുഞ്ചിതണ്ണിയിൽ നിന്നും കാണാതായ ബൈക്കാണ് പാറത്തോട്ടിൽ കണ്ടെത്തിയത്. സംഭവത്തിൽ വെള്ളത്തൂവൽ പൊലീസിൽ കേസുണ്ട്. മോഷ്‌ടിച്ച ബൈക്കിലും മറ്റൊരു കാറിലുമായാണ് സംഘം നെടുംകണ്ടത്ത് എത്തിയതെന്നാണ് സൂചന. നെടുംകണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read : താമരശ്ശേരിയിൽ നിന്ന് ബൈക്ക് മോഷ്‌ടിച്ച രണ്ടുപേർ പിടിയിൽ - Bike Theft in Thamarassery

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.