ETV Bharat / state

അസുഖം ഭേദമായി കടൽ സുപ്രണ്ടിന് സുഖ യാത്ര - Musked booby rescued - MUSKED BOOBY RESCUED

കണ്ണൂർ പയ്യാമ്പലം കടൽ തീരത്താണ് അവശനിലയിൽ കടൽ സൂപ്രണ്ട് എന്ന് പേരുള്ള നീല മുഖി കടൽ വാത്തയെ കണ്ടെത്തിയത്.

KADALVAATHA  MUSKED BOOBY SUCCESFULLY RELEASED  MUSKED BOOBY IN KANNUR  MUSKED BOOBY RESCUED IN KANNUR
Musked booby (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 6, 2024, 5:52 PM IST

Updated : Aug 6, 2024, 7:13 PM IST

അസുഖം ഭേദമായി കടൽ സുപ്രണ്ടിന് സുഖ യാത്ര (ETV Bharat)

കണ്ണൂർ: വെള്ളത്തിൽ കഴിയുന്ന പക്ഷികളെ കുറിച്ച് പലർക്കുമറിയാം. എന്നാൽ ചൂടുവെള്ളത്തിൽ കഴിയാൻ ഇഷ്‌ടപ്പെടുന്ന പക്ഷിയുണ്ടെന്ന് പറഞ്ഞാൽ ആദ്യമൊരു ആശ്ചര്യമൊക്കെ നമ്മളിൽ പലർക്കും തോന്നാം. എന്നാൽ അങ്ങനെയൊരു പക്ഷിയുണ്ടിവിടെ.

ഉൾക്കടലിലെ ചൂടുവെള്ളത്തിൽ കഴിയാൻ ഇഷ്‌ടപ്പെടുന്ന നീല മുഖി കടൽ വാത്ത അഥവാ മസ്‌ക്‌ഡ് ബൂബി എന്ന പക്ഷി. മുട്ടയിടാനും വിശ്രമിക്കാനും മാത്രമാണ് ഇവ തീരത്ത് എത്താറുള്ളത്. ലക്ഷദ്വീപിൽ മാത്രമേ ഈ പക്ഷികൾ മുട്ടയിടുന്നതായി കണ്ടെത്തിയിട്ടുള്ളു.

ഒരാഴ്‌ച മുമ്പ് കണ്ണൂർ പയ്യാമ്പലം കടൽ തീരത്ത് അവശനിലയിൽ കടൽ സൂപ്രണ്ട് എന്ന് വിളിപ്പേരുള്ള നീല മുഖി കടൽ വാത്തയെ കണ്ടെത്തിയിരുന്നു. തിരിച്ചു പോകാനാകാത്ത വിധം അവശനിലയിലായിരുന്നു പക്ഷി. എന്നാൽ കണ്ണൂരിലെ മാർക്ക്‌ പ്രവർത്തകർ പക്ഷിയ്ക്ക് സ്വാന്തനമായി എത്തുകയും സംരംക്ഷണം ഒരുക്കുകയുമായിരുന്നു.

ദിവസങ്ങൾ നീണ്ട പരിചരണത്തിനൊടുവില്‍ അസുഖം ഭേദമായ പക്ഷിയെ തിങ്കളാഴ്‌ച വൈകിട്ട് പയ്യാമ്പലം തീരത്ത് എത്തിച്ച് കടയിലേക്ക് തിരിച്ചു പോകാൻ അവസരമൊരുക്കി. ഒരു മണിക്കൂറോളം ചിറകൊരുക്കിയാണ് പക്ഷി കടലിലേക്ക് ഇറങ്ങിയത്. കനത്ത കാറ്റിലും മഴയിലും ഒട്ടേറെ കടൽ പക്ഷികൾ ഈ വർഷം ഇതേ നിലയിൽ കേരളതീരത്ത് എത്തിയിരുന്നു. അവയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പലതും ചത്തു പോകുകയായിരുന്നു.

അവശതകൾ അതിജീവിച്ചു കടൽ സൂപ്രണ്ടിനെ ആരോഗ്യം വീണ്ടെടുത്ത് കടലിലേക്ക് വിടാനായ സന്തോഷത്തിലാണ് മാർക്ക് പ്രവർത്തകർ. കടലിലേക്ക് ഇറങ്ങിയ പക്ഷി തിരമാലകൾ കടന്നുപോകാൻ പല തവണ ശ്രമിച്ചെങ്കിലും ക്ഷീണിച്ചു വീണ്ടും തീരത്ത് എത്തുകയായിരുന്നു. പിന്നീട് വീണ്ടും കടലിലേക്ക് ഇറങ്ങുകയായിരുന്നു.
Also Read: 13 വർഷത്തിന് ശേഷം ഇതാദ്യം; അപൂർവയിനം പക്ഷി ഇന്ത്യൻ സ്‌കിമ്മറിനെ ജാമുയ്‌യില്‍ കണ്ടെത്തി

Last Updated : Aug 6, 2024, 7:13 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.