ETV Bharat / state

മസാല ബോണ്ട് കേസ്; തോമസ്‌ ഐസക്കിനെതിരായ ഇഡി അപ്പീൽ ഇന്ന് ഹൈക്കോടതിയില്‍ - Masala Bond Case Thomas Isaac - MASALA BOND CASE THOMAS ISAAC

ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് തോമസ്‌ ഐസക്കിനെ ചോദ്യം ചെയ്യേണ്ടതില്ലെന്ന നിർദേശം അനുചിതമെന്നു ചൂണ്ടിക്കാട്ടിയാണ് ഇഡി അപ്പീൽ സമർപ്പിച്ചത്

ED MASALA BOND CASE THOMAS ISAAC  APPEAL AGAINST MASALA BOND CASE  THOMAS ISAAC ED CASE  MASALA BOND CASE
High Court Division Bench To Hear ED's Appeal Against Masala Bond Case Thomas Isaac Today
author img

By ETV Bharat Kerala Team

Published : Apr 12, 2024, 6:50 AM IST

എറണാകുളം : കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ്‌ ഐസക്കിനെതിരായ ഇഡിയുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. തോമസ് ഐസക്കിനെ ഈ തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിൾ ബഞ്ചിന്‍റെ ഇടക്കാല ഉത്തരവും ഇഡി സമൻസിനെതിരായ തോമസ് ഐസക്കിന്‍റെ ഹർജിയും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീൽ.

മസാല ബോണ്ടിലെ ചില ഇടപാടുകളെ കുറിച്ചുള്ള വ്യക്തതയ്ക്കായി തോമസ് ഐസക്കിന്‍റെ വിശദീകരണം ആവശ്യമാണെന്ന് സിംഗിൾ ബെഞ്ച് കഴിഞ്ഞ ദിവസം നിരീക്ഷണം നടത്തിയിരുന്നു. അങ്ങനെയിരിക്കെ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന നിർദേശം അനുചിതമെന്നു ചൂണ്ടിക്കാട്ടിയാണ് ഇഡിയുടെ അപ്പീൽ. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കെയാണ് അപ്പീലുമായി ഇഡിയുടെ നിർണായക നീക്കം.

ഇന്നലെ രാത്രിയോടെയാണ് ഇഡി അപ്പീൽ സമർപ്പിച്ചത്. സ്ഥാനാർഥിയായ തനിക്ക് വീണ്ടും ഇഡി സമൻസ് അയച്ചത് തെരഞ്ഞെടുപ്പ് പ്രചാരണം അട്ടിമറിയ്ക്കാനെന്നായിരുന്നു സിംഗിൾ ബെഞ്ചിനു മുന്നിലെ ഐസക്കിന്‍റെ ഹർജിയിലെ വാദം. ഹർജി മെയ് 22ന് വിശദ വാദത്തിനായി സിംഗിൾ ബെഞ്ച് മാറ്റുകയും ചെയ്‌തിരുന്നു.

Also Read : മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിന്‌ ആശ്വാസം; സ്ഥാനാർഥിയെ ശല്യം ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി - Relief For Thomas Isaac

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.