ETV Bharat / state

ഗള്‍ഫില്‍ നിന്ന് ലീവിന് നാട്ടിലെത്തിയ യുവതിയുടെ വീട്ടില്‍ കയറി ആക്രമണം ; ആലപ്പുഴയില്‍ 5 പേര്‍ക്ക് വെട്ടേറ്റു - Woman Attacked With Machete - WOMAN ATTACKED WITH MACHETE

ഗള്‍ഫില്‍ ജോലി ചെയ്യുന്ന യുവതി അവധിക്കായി നാട്ടിലെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. യുവതി ഉള്‍പ്പടെ അഞ്ച് പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്ക്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.

WOMAN ATTACKED IN ALAPPUZHA  MAN ATTACK WOMAN WITH MACHETE  വിവാഹാഭ്യര്‍ഥന നിരസിച്ചതിന് ആക്രമണം  ആലപ്പുഴ
WOMAN ATTACKED WITH MACHETE
author img

By PTI

Published : Apr 20, 2024, 11:20 AM IST

ആലപ്പുഴ : വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് യുവതിയുടെ വീട് കയറി ആക്രമണം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ആലപ്പുഴ ചെന്നിത്തലയിലെ കാരാഴ്‌മയിലാണ് സംഭവം. കൊടുവാള്‍ ഉപയോഗിച്ചുള്ള പ്രതിയുടെ ആക്രമണത്തില്‍ യുവതി ഉള്‍പ്പടെ കുടുംബത്തിലെ അഞ്ച് പേര്‍ക്ക് വെട്ടേറ്റു.

ഗള്‍ഫില്‍ നഴ്‌സായി ജോലി ചെയ്യുന്ന യുവതി ഇന്നലെയാണ് അവധിയ്‌ക്കായി നാട്ടിലേക്ക് എത്തിയത്. ഇക്കാര്യം അറിഞ്ഞ് യുവതിയുടെ വീട്ടിലേക്ക് രാത്രിയില്‍ എത്തിയാണ് പ്രതി കൃത്യം നടത്തിയത്. ആദ്യം യുവതിയ്‌ക്കാണ് വെട്ടേറ്റത്.

ഇവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ പിതാവ്, സഹോദരീ ഭര്‍ത്താവ്, മാതാവ്, സഹോദരി എന്നിവരെയും പ്രതി ആക്രമിക്കുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ യുവതിയുടെ പിതാവിന്‍റെ നില ഗുരുതരമാണ്.

അതേസമയം, ആക്രമണത്തില്‍ പരിക്കേറ്റ യുവതി നേരത്തെ വിവാഹിതയായിരുന്നു. ഭര്‍ത്താവ് മരണപ്പെട്ടതിന് പിന്നാലെയാണ് പ്രതി ഇവരുമായി പരിചയപ്പെടുകയും വിവാഹാഭ്യര്‍ഥന നടത്തുകയും ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.