ഇടുക്കി: മലയാളി മനസിൽ വളരെയേറെ ആഴത്തിൽ പതിഞ്ഞ ഉത്സവമാണ് ഓണം. കണ്ണീർ പൊഴിക്കുന്ന കർക്കടകത്തിൽ നിന്നും മന്ദഹാസം തൂകുന്ന ചിങ്ങത്തിലെത്തുമ്പോൾ പ്രകൃതിക്ക് പോലും വല്ലാത്ത മനോഹാരിതയാണ്. ഓണക്കാല ഓർമ്മയിൽ എന്നും തിളങ്ങി നിൽക്കുന്ന ഒന്നാണ് ഓണസദ്യയും ഓണപ്പാട്ടും പൂക്കളുവുമെല്ലാം. പൂക്കളമിടാൻ പൂക്കൾക്കായി നമ്മൾ അധികവും അന്യ സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്.
എന്നാൽ മലയാളക്കരയ്‌ക്ക് ഓണം ആഘോഷിക്കാൻ പൂക്കാലം ഒരുക്കിയിരിക്കുകയാണ് ഇടുക്കിയിലെ ഒരു കർഷക. നെടുങ്കണ്ടം സ്വദേശി മഞ്ചുവാണത്. പച്ചക്കറി കൃഷി നടത്തുന്ന മഞ്ചു പരീക്ഷണാടിസ്ഥാനത്തിലാണ് ഇത്തവണ ജമന്തി കൃഷി ആരംഭിച്ചത്. ബെംഗലൂരുവില്‍ നിന്ന് വിത്ത് എത്തിച്ച് ഗ്രോ ബാഗുകളിലാക്കി 400 ചെടികളാണ് അവർ പരിപാലിച്ചത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഓരോ ചെടിയിലും നിറയെ പൂക്കളാണ്, ഓണത്തെ വരവേല്‍ക്കാന്‍ തയ്യാറായി നില്‍ക്കുന്നത്. കഴിഞ്ഞ ജൂലൈയിലാണ് മഞ്ചു കൃഷിയിറക്കിയത്. ഓണം അടുത്തതോടെ പൂക്കൾക്ക് ആവശ്യക്കാരേറെയായി. നിരവധി വ്യാപാരികളും പൂക്കൾക്ക് ഓർഡർ നൽകിയിട്ടുണ്ടെന്ന് മഞ്ചു പറഞ്ഞു. നേരിട്ട് എത്തിപൂ ശേഖരിക്കുന്നവരുമുണ്ട്.
ഓണം വിപണി ലക്ഷ്യമിട്ട് നിരവധി കര്‍ഷകരാണ് ഇത്തവണ ഇടുക്കിയുടെ വിവിധ മേഖലകളില്‍ പൂകൃഷി ഇറക്കിയത്. ഹൈബ്രിഡ് വിത്ത് എത്തിച്ചാണ് മിക്ക കര്‍ഷകരും കൃഷിയിറക്കിയിരിക്കുന്നത്. താരതമ്യേന വലുപ്പം കൂടിയ പൂക്കള്‍ ആയതിനാല്‍, ആവശ്യക്കാര്‍ക്കും ഏറെ പ്രിയങ്കരമാണ് ഇടുക്കിയുടെ മലമടക്കുകളില്‍ വിരിയുന്ന ജമന്തി പൂക്കള്‍. അടുത്ത വര്‍ഷങ്ങളില്‍ ഇടുക്കിയില്‍ കൂടുതല്‍ മേഖലയില്‍ പൂകൃഷി വ്യാപിക്കുമെന്ന് ഉറപ്പാണ്.
Also Read: ഓണത്തെ വരവേല്‍ക്കൊനൊരുങ്ങി കേരളം; കൊല്ലത്ത് ഉത്സവമായി പൂക്കൃഷി വിളവെടുപ്പ്