ETV Bharat / state

ഓണത്തെ വരവേല്‍ക്കാന്‍ ചെണ്ടുമല്ലി വസന്തം; പൂത്തുലഞ്ഞ് പന്തീരാങ്കാവിലെ കൃഷിയിടം - Kozhikode Marigold Garden

author img

By ETV Bharat Kerala Team

Published : Aug 28, 2024, 3:53 PM IST

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി ഷീബ. ഒരേക്കറിലെ പരീക്ഷണ കൃഷിയാണ് വിജയമായത്. കൃഷിക്ക് പ്രചോദനമായത് ബന്ധുവീട്ടില്‍ കണ്ട ചെണ്ടുമല്ലികള്‍.

കോഴിക്കോട് ചെണ്ടുമല്ലി തോട്ടം  ചെണ്ടുമല്ലി കൃഷി പന്തീരാങ്കാവ്  MARIGOLD IN KOZHIKODE  Marigold Of Sheeba Kozhikode
Marigold Farming In Kozhikode (ETV Bharat)
പന്തീരാങ്കാവിലെ ചെണ്ടുമല്ലി കൃഷി (ETV Bharat)

കോഴിക്കോട്: ഓണമെന്ന് കേൾക്കുമ്പോൾ പൂക്കളാണ് ആദ്യം മനസിലെത്തുക. ഓണപ്പൂക്കളിൽ പ്രധാനിയാണ് ചെണ്ടുമല്ലി. ഇത്തവണ കോഴിക്കോട്ടുകാർക്ക് ചെണ്ടുമല്ലി എത്തിക്കാൻ തയ്യാറെടുക്കുകയാണ് ഷീബ. നേരത്തെ പെരുമണ്ണ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന ഷീബ കാലാവധി കഴിഞ്ഞതോടെ തൊഴിലുറപ്പ് ജോലിയിലേക്കിറങ്ങി. അങ്ങനെയിരിക്കെയാണ് കൊടുങ്ങല്ലൂരിലെ ബന്ധുവീട് സന്ദർശിച്ചത്.

അവിടെയെത്തിയപ്പോള്‍ ആദ്യം ഷീബയുടെ ശ്രദ്ധയില്‍പ്പെട്ടത് ചെണ്ടുമല്ലി കൃഷിയാണ്. പിന്നെ ഒട്ടും കാത്തിരുന്നില്ല. പെരുമണ്ണ കൃഷിഭവന്‍റെയും ഗ്രാമപഞ്ചായത്തിന്‍റെയും സഹായത്തോടെ ചെണ്ടുമല്ലി കൃഷിയിലേക്കിറങ്ങി.

വീടിനടുത്ത് ഒരേക്കർ സ്ഥലത്ത് രണ്ടുമാസം മുമ്പാണ് വിത്ത് പാകിയത്. ഇപ്പോൾ പന്തീരാങ്കാവിനടുത്ത നെടുംപറമ്പിലെ കൃഷിയിടത്തിൽ ചെണ്ടുമല്ലി പൂവിൻ്റെ സൗരഭ്യം പടരുന്നുണ്ട്. മഞ്ഞയും ഓറഞ്ച് നിറത്തിലുള്ള തുടുത്ത ചെണ്ടുമല്ലികളാണ് ഇവിടെ വിളയുന്നത്.

പെരുമണ്ണയിലെ ചെണ്ടുമല്ലിയുടെ മേന്മയെ അറിഞ്ഞ് നിരവധി പേരാണ് തോട്ടത്തിലെത്തുന്നത്. ഭർത്താവ് ശശിധരനും മരുമകൾ അനഘയും മകന്‍ അഭിനുമെല്ലാം കൃഷിയിൽ ഷീബക്കൊപ്പമുണ്ട്. അത്തം എത്തുന്നതോടെ വിളഞ്ഞ ചെണ്ടുമല്ലികളെല്ലാം വിൽപ്പന നടത്താം എന്ന പ്രതീക്ഷയാണ് ഇവർക്കുള്ളത്.

ആദ്യ കൃഷിയിലെ വിജയം വരും വർഷങ്ങളിലും കൂടുതൽ ഇടങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കാനുള്ള പ്രചോദനം കൂടിയാണെന്നാണ് ഇവർ പറയുന്നത്.

Also Read : പൂത്തുലഞ്ഞ് കുറിഞ്ഞി; പരുന്തുംപാറയിലും നീലവസന്തം, സഞ്ചാരികൾക്ക് മനോഹര കാഴ്ച്ച - Neelakurinji Bloomed In Idukki

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.