കോഴിക്കോട്: ചാത്തമംഗലത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. 18 പേർക്ക് പരിക്കേറ്റു. ചാത്തമംഗലം താഴെ 12ലാണ് അപകടമുണ്ടായത്. ഇന്ന് വൈകുന്നേരം 3:45 ഓടെയാണ് സംഭവം.
മുക്കത്ത് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ മണാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. പ്രദേശവാസികളും മുക്കം ഫയർ യൂണിറ്റും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപകടത്തിൽ ബസിന്‍റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. അപകടത്തെ തുടർന്ന് ഏറെനേരം ഗതാഗതം തടസപ്പെട്ടു. ശക്തമായ മഴയിൽ നിയന്ത്രണം വിട്ടതാണ് അപകടകാരണം എന്നാണ് പ്രാഥമിക വിവരം.