ETV Bharat / state

'കൊല്ലാനാകും; നാളെയുടെ നാവുകൾ നിശബ്‌ദമായിരിക്കില്ല വ്യാജ സൈന്യങ്ങളേ';പി ജയരാജനെതിരെ വീണ്ടും ആഞ്ഞടിച്ച് മനു തോമസ് - MANU THOMAS AGAINST P JAYARAJAN - MANU THOMAS AGAINST P JAYARAJAN

സിപിഎം കണ്ണൂര്‍ മുന്‍ ജില്ല കമ്മിറ്റിയംഗം മനു തോമസും പി ജയരാജനും തമ്മില്‍ വാക്‌പോര് തുടരുന്നു. പാർട്ടി വിട്ടതിൽ പി ജയരാജൻ മനു തോമസിനെ വിമർശിച്ചിരുന്നു. തുടർന്ന് മറുപടിയുമായെത്തിയ മനുവിന് ആകാശ് തില്ലങ്കേരി ഭീഷണി മുഴക്കിയതോടെയാണ് മുന്‍ ജില്ല കമ്മിറ്റിയംഗം വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയത്.

MANU THOMAS AGAINST P JAYARAJAN SON  P JAYARAJAN MANU THOMAS ISSUE  മനു തോമസ്  പി ജയരാജൻ
Manu Thomas and P Jayarajan (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 27, 2024, 11:10 PM IST

കണ്ണൂർ: ഒഞ്ചിയവും എടയന്നൂരും ഉൾപ്പെടെ നടന്നത് വിപ്ലവമായിരുന്നില്ല, വൈകൃതമായിരുന്നുവെന്നും ഇത് ആർക്കു വേണ്ടിയാണ് ചെയ്‌തതെന്ന് അറിയാമെന്നും സിപിഎം വിട്ട മനു തോമസ്. ഫേസ്ബുക്ക്‌ പോസ്റ്റിലൂടെയാണ് മനു പി ജയരാജനെതിരെ രംഗത്തെത്തിയത്. പാർട്ടി വിട്ട മനുവിനെതിരെ ആകാശ് തില്ലങ്കേരി വധഭീഷണി മുഴക്കിയതോടെയാണ് മനു തോമസ് വീണ്ടും അതിരൂക്ഷ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്.

പി ജയരാജന്‍റെ കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക്‌ പോസ്റ്റിൽ പ്രകോപിതനായ മനു അദ്ദേഹത്തിന് മറുപടിയുമായി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആകാശ് തില്ലങ്കേരി വധഭീഷണി മുഴക്കിയത്.

പോസ്റ്റിന്‍റെ പൂർണ രൂപം: ശ്രി. പി. ജയരാജനെ അദ്ദേഹത്തിൻ്റെ തന്നെ എനിക്കെതിരായ തെറ്റിദ്ധാരണജനകമായ FB പോസ്റ്റിനെ ആധാരമാക്കി ഒരു സംവാദത്തിന് ക്ഷണിച്ചപ്പോൾ കൊലവിളി ഭീഷണിയുമായി വന്നത് ക്വട്ടേഷൻ സ്വർണം പൊട്ടിക്കൽ മാഫിയ സംഘത്തിൻ്റെ തലവൻമാർ ആണെന്നത് ആശ്ചര്യപ്പെടുത്തുന്നില്ല. കണ്ണൂരിലെ സംഘടനെയെ സംരക്ഷിക്കാൻ അധികം സമയം വേണ്ട എന്ന ഭീഷണിയിൽ നിന്നും. അക്കാര്യം നിങ്ങളെ ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന് പറയേണ്ട ബാധ്യത സിപിഐഎമ്മിൻ്റെ നേതൃത്വത്തിനാണ്. അതവർ പറയട്ടെ.

കൊലവിളി നടത്തിയ സംഘത്തലവൻമാരോട്, നിങ്ങൾ പറയുന്ന ഈ പ്രതിരോധമുണ്ടല്ലോ.. അത് ആർക്ക് വേണ്ടി എന്തിനൊക്കെ നടത്തിയതാണെന്ന് കൃത്യമായ ബോധ്യമുണ്ട്. കൂടുതൽ പറയിപ്പിക്കരുത്... ഒഞ്ചിയവും എടയന്നൂരും ഉൾപ്പെടെ നടന്നത് വിപ്ലവമായിരുന്നില്ല, വൈകൃതമായിരുന്നു. ജനിച്ചാൽ ഒരിക്കൽ മരിക്കണം. അത് നട്ടെല്ല് നിവർത്തി നിന്ന് സമരം ചെയ്യുന്നതിനിടെ ആയിരിക്കണം, ഒറ്റക്കായാലും സംഘടനയിൽ നിന്ന് ആയാലും.

ആരാൻ്റെ കണ്ണീരും സ്വപ്‌നവും തകർത്ത് കിട്ടുന്ന സന്തോഷത്തിലോ ക്വട്ടേഷൻ മാഫിയ സ്വർണപ്പണത്തിൻ്റെ തിളക്കത്തിലൊ..ഡിവൈൻ കമ്മ്യൂണിസ്റ്റ് ഫാൻസ് പരിവേഷത്തിലോ അഭിരമിക്കുന്നവർക്ക് അത് അറിയണമെന്നില്ല .. കൊല്ലാനാവും.. പക്ഷെ നാളെയുടെ നാവുകൾ നിശബ്‌ദമായിരിക്കില്ല. അതുകൊണ്ട് തെല്ലും ഭയവുമില്ല.. വ്യാജ സൈന്യങ്ങളെ..എന്നവസാനിക്കുന്നത് ആണ് പോസ്റ്റ്‌.

ഇതിന് പിന്നാലെയാണ് മാധ്യമങ്ങൾക്ക് മുമ്പാകെ പി. ജയരാജന്‍റെ മകൻ ജയിൻ രാജിനെതിരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് മനു തോമസ് രംഗത്തെത്തിയത്. റെഡ് ആർമി എന്ന ഫേസ്ബുക്കിന്‍റെ തലവൻ ജയരാജന്‍റെ മകൻ ജെയിൻ ആണെന്നും റെഡ് ആർമിക്ക് പിന്നിലും ഇതേ സംഘമാണെന്നും മനു ആരോപിക്കുന്നത്. ടി പി ചന്ദ്രശേഖരന്‍റെ കൊലപാതകവും മട്ടന്നൂരിലെ ശുഹൈബ് മരണത്തിന് പിന്നിലെ പ്രതികളിലേക്ക് വിരൽ ചൂണ്ടുന്നതും ആയ മനുവിന്‍റെ ഗുരുതര ആരോപണം സിപിഐഎമ്മിനെയും ജയരാജനെയും ചെറുതായൊന്നുമല്ല പിടിച്ചു കുലുക്കുക എന്നുറപ്പാണ്.

കാരണം ടി പി ചന്ദ്രശേഖരന്‍റെ കൊലപാതക സമയത്ത് കണ്ണൂർ ജില്ല സെക്രട്ടറിയായിരുന്നു പി ജയരാജൻ. ഇത്തരത്തിൽ പി ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടി എന്നോണം കേരള രാഷ്ട്രീയത്തെ തന്നെ പിടിച്ചു കുലുക്കുന്ന ഗുരുതര ആരോപണമാണ് മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ് ഫേസ്ബുക്കിലൂടെയും മാധ്യമങ്ങളിലൂടെയും പുറത്തുവിടുന്നത്. ഇതിന് പിന്നാലെ കേരളത്തിലെ പ്രധാന പ്രതിപക്ഷ പാർട്ടികൾ ഒക്കെയും ഇത് ആയുധം ആക്കി കഴിഞ്ഞു.

സിപിഐഎമ്മിലെ ഒരു വിഭാഗവും നിശബ്‌ദമായി മനു തോമസിനെ പിന്തുണക്കുന്നു. ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അനവസരത്തിൽ എന്നാണ് ഇത്തരക്കാരുടെ തുറന്നുപറച്ചിൽ. ജില്ല സെക്രട്ടറി മറുപടി പറഞ്ഞ സാഹചര്യത്തിൽ പി ജയരാജന്‍റെ പോസ്റ്റ് എന്തിനായിരുന്നു ഇവർ ചോദിക്കുന്നു.

Also Read: 'ജയരാജന്‍റെ അവസ്ഥ പരമ ദയനീയം'; സോഷ്യല്‍ മീഡിയയില്‍ മനു തോമസ്-പി ജയരാജന്‍ വാക്‌പോര്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.