ETV Bharat / state

മാങ്കുളത്തിന് മടുത്തു, ഇനിയും അവഗണനയരുത്... കെഎസ്ആര്‍ടിസി സർവീസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യം

Mankulam KSRTC Bus Services ആദിവാസി മേഖലകളടങ്ങുന്ന മാങ്കുളത്തോട് കെഎസ്ആര്‍ടിസി അവഗണന പുലര്‍ത്തുന്നുവെന്ന്‌ പരാതി, സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തം.

Mankulam KSRTC bus services  resume KSRTC bus services  കെഎസ്ആര്‍ടിസി  ബസ് സര്‍വ്വീസുകള്‍ പുനരാരംഭിക്കണം  മാങ്കുളം
Mankulam KSRTC Bus Services
author img

By ETV Bharat Kerala Team

Published : Jan 20, 2024, 9:44 PM IST

മാങ്കുളത്തോട് കെഎസ്ആര്‍ടിസി അവഗണന

ഇടുക്കി: മാങ്കുളത്തു നിന്നും വിവിധ മേഖലകളിലേക്ക് നടന്നു വന്നിരുന്നതും പിന്നീട് നിലച്ചതുമായ കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തം (Mankulam KSRTC Bus Services). തിരുവല്ല, കോട്ടയം, എറണാകുളം ഭാഗങ്ങളിലേക്ക് നടന്നു വന്നിരുന്ന കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വ്വീസുകള്‍ നിലച്ചിട്ട് നാളുകളേറെയായി.

അരഡസനിലധികം കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തിയിരുന്ന മാങ്കുളത്തേക്കിപ്പോള്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. ആദിവാസി മേഖലകളടങ്ങുന്ന മാങ്കുളത്തോട് കെഎസ്ആര്‍ടിസി അവഗണന പുലര്‍ത്തുന്നുവെന്നാണ് പരാതി.

പുലര്‍ച്ചെ പുറപ്പെട്ട് ഉച്ചക്ക് മുമ്പായി തിരുവല്ലയിലും കോട്ടയത്തുമൊക്കെ എത്തുന്ന രീതിയിലായിരുന്നു മുമ്പ് മാങ്കുളത്തു നിന്നും ദീര്‍ഘദൂര സര്‍വ്വീസുകള്‍ നടന്നു വന്നിരുന്നത്. കോട്ടയം മെഡിക്കല്‍ കോളേജ്, മഹാത്മാഗാന്ധി സര്‍വ്വകലാശാല തുടങ്ങിയ ഇടങ്ങളിലേക്കൊക്കെ വിവിധ ആവശ്യങ്ങള്‍ക്ക് പോയിരുന്ന ആളുകള്‍ക്ക് ഈ ദീര്‍ഘദൂര സര്‍വ്വീസുകള്‍ സഹായകരമായിരുന്നു. അയല്‍ ജില്ലകളില്‍ പോകുന്നയാളുകള്‍ക്ക് ഉച്ചക്ക് ശേഷമുള്ള മടക്കയാത്രക്കും ഈ ദീര്‍ഘദൂര സര്‍വ്വീസുകള്‍ പ്രയോജനം ചെയ്‌തിരുന്നു.

രാവിലെ പതിനൊന്നിന് മാങ്കുളത്തു നിന്നും എറണാകുളത്തേക്ക് നടന്നു വന്നിരുന്ന ദീര്‍ഘദൂര സര്‍വ്വീസും നിലച്ചിട്ട് നാളുകളേറെയായി. വൈകിട്ട് നാലിന് അടിമാലിയില്‍ നിന്നും മാങ്കുളത്തേക്ക് നടന്നു വന്നിരുന്ന കെഎസ്ആര്‍ടിസി സര്‍വ്വീസും ഇല്ലാതായി. മുമ്പ് രാവിലെയും വൈകുന്നേരവും മാങ്കുളത്തു നിന്ന് മൂന്നാറിലേക്കും ഓരോ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തിയിരുന്നു.

നടന്നു വന്നിരുന്ന ഒട്ടുമിക്ക കെഎസ്ആര്‍ടിസി സര്‍വ്വീസുകളും മികച്ച വരുമാനം ഉള്ളവയായിരുന്നു. നല്ല നിലയില്‍ നടന്നു വന്നിരുന്ന സര്‍വ്വീസുകള്‍ പലതുമാണ് ആളുകള്‍ക്ക് യാത്രാ ദുരിതം സമ്മാനിച്ച് ഇല്ലാതാക്കിയത്. വൈകിട്ട് ആറ് പത്തിനാണ് അടിമാലിയില്‍ നിന്നും മാങ്കുളത്തേക്കുള്ള അവസാന ബസ്.

മുമ്പ് ഏഴിനും, ഏഴ് ഇരുപതിനുമായി ഒരു കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും സര്‍വ്വീസ് നടത്തിയിരുന്നു. ഇവ രണ്ടും നിലച്ചതോടെ വൈകിട്ട് അടിമാലിയില്‍ നിന്നും മാങ്കുളത്തേക്കുള്ള യാത്രാ ക്ലേശവും രൂക്ഷമായി. ദീര്‍ഘദൂര യാത്ര കഴിഞ്ഞ്‌ വരുന്നവര്‍ പലപ്പോഴും മാങ്കുളത്തേക്കുള്ള തുടര്‍ യാത്രക്ക് പ്രയാസമനുഭവിക്കുന്ന സ്ഥിതിയുണ്ട്.

മാറ്റത്തിനൊരുങ്ങി കെഎസ്ആർടിസി: കെഎസ്ആർടിസിയുടെ ബസ്‌ റൂട്ട്‌ അനാവശ്യമായ റൂട്ടുകൾ വെട്ടി കളയണമെന്ന്‌ കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞിരുന്നു. റൂട്ടുകൾ പരിഷ്‌കരിച്ചാല്‍ നഷ്‌ടത്തിൽ നിന്ന് ലാഭത്തിൽ കൊണ്ടുവരാൻ സാധിക്കും. തിരുവനന്തപുരം സിറ്റിക്കകത്തു തന്നെ ബസുകൾ വെറുതെ ഓടുകയാണ്. എല്ലാ ബസുകളുടെയും കോസ്റ്റ് അക്കൗണ്ടിങ് നടത്താൻ തീരുമാനിച്ചതായും കെഎസ്ആർടിസിയുടെ ചെലവ് പരമാവധി കുറച്ചുകൊണ്ട് വരവ് കൂട്ടിക്കൊണ്ട് വന്നാൽ മാത്രമേ കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ പൈസ ഉണ്ടാകുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ALSO READ: ലാഭമോ നഷ്‌ടമോ...ഇലക്‌ട്രിക് ബസില്‍ വിവാദം...റിപ്പോർട്ട് വേണമെന്ന് ഗണേഷ് കുമാർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.