ETV Bharat / state

വൈദ്യുതി ഇല്ല, ആശുപത്രിയില്‍ ഉപയോഗിക്കുന്നത് എമര്‍ജെന്‍സി ലാമ്പ്; മാങ്കുളം ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്‍ററില്‍ സൗകര്യങ്ങളില്ലെന്ന് ആക്ഷേപം - Mankulam Homeo Hospital

വയറിങ് ജോലികള്‍ തുടങ്ങിയിട്ട് പോലുമില്ലാത്ത ഒരാശുപത്രിയുണ്ട് അങ്ങ് ഇടുക്കിയില്‍. പല മരുന്നുകളും ഫ്രിഡ്‌ജില്‍ സൂക്ഷിക്കേണ്ട സ്ഥിതി ഉള്ളപ്പോഴാണ് വൈദ്യുതിയില്ലാതെ ഒരു ആശുപത്രി വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിക്കുന്നത്.

HOSPITAL WITHOUT ELECTRICITY  IDUKKI MANKULAM HOSPITAL  AYUSH PRIMARY HEALTH CENTRE  ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍
വൈദ്യുതിയില്ലാതെ ഒരു ആശുപത്രി, വയറിംഗ് ജോലികള്‍ പോലും തുടങ്ങിയിട്ടില്ല (Etv Bharat)
author img

By ETV Bharat Kerala Team

Published : May 25, 2024, 6:10 PM IST

വൈദ്യുതിയില്ലാതെ ഒരു ആശുപത്രി, വയറിംഗ് ജോലികള്‍ പോലും തുടങ്ങിയിട്ടില്ല (ETV Bharat)

ഇടുക്കി : മാങ്കുളം സുകുമാരന്‍കടക്ക് സമീപം പ്രവര്‍ത്തിക്കുന്ന ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍ എന്‍എച്ച്‌എം ഹോമിയോ ആശുപത്രിയില്‍ വൈദ്യുതി കണക്ഷന്‍ എത്തിയിട്ടില്ലെന്ന് ആക്ഷേപം. ആശുപത്രി ഇവിടെ പ്രവര്‍ത്തനമാരംഭിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. വൈദ്യുതി കണക്ഷന്‍ ഇല്ലായെന്ന് മാത്രമല്ല വയറിങ് ജോലികള്‍ പോലും നടത്തിയിട്ടില്ലെന്നും ആരോപണം.

കല്ലാര്‍ മാങ്കുളം റോഡിന് അടുത്തായി മാങ്കുളം സുകുമാരന്‍ കടക്ക് സമീപമാണ് ഹോമിയോ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ഒരു ഡോക്‌ടര്‍ ഉള്‍പ്പെടെ രണ്ട് ജീവനക്കാര്‍ ആശുപത്രിയില്‍ ഉണ്ട്. പഞ്ചായത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്ന് രോഗികള്‍ ചികിത്സ തേടിയും ഇവിടെയെത്തുന്നു. എന്നാല്‍ ആശുപത്രിയില്‍ ഇനിയും വൈദ്യുതി കണക്ഷന്‍ ലഭ്യമായിട്ടില്ല.

ആശുപത്രി ഈ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് വര്‍ഷങ്ങളായി. വൈദ്യുതി കണക്ഷന്‍ ഇല്ലായെന്ന് മാത്രമല്ല വയറിങ് ജോലികള്‍ പോലും നടത്തിയിട്ടില്ല. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരുടെ ഇടപെടല്‍ ഉണ്ടാകണമെന്നാണ് ആവശ്യം.

രണ്ട് നിലകളിലായാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ആദ്യം ഒരു നിലയായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് രണ്ടാമതൊരു നിലകൂടി ആശുപത്രിയുടെ ഭാഗമായി നിര്‍മ്മിച്ചു. രണ്ട് നിലകളുടെയും വയറിങ് ജോലികള്‍ നടത്തേണ്ടതായുണ്ട്.

ആവശ്യഘട്ടത്തില്‍ എമര്‍ജന്‍സി ലാമ്പിന്‍റെ വെളിച്ചമാണ് ജീവനക്കാര്‍ക്കും രോഗികള്‍ക്കുമൊക്കെ ആശ്രയം. പകല്‍ സമയത്തെ ചൂടില്‍ നിന്ന് രക്ഷനേടാന്‍ ജീവനക്കാര്‍ക്കും രോഗികള്‍ക്കുമൊന്നും യാതൊരു രക്ഷയുമില്ല. മഴക്കാലമാകുന്നതോടെ പകല്‍സമയത്തും കെട്ടിടത്തിനുള്ളില്‍ ഇരുട്ട് പരക്കും.

വൈദ്യുതിയില്ലാത്തതിനാല്‍ കമ്പ്യൂട്ടറോ അനുബന്ധ ഉപകരണങ്ങളോ ഒന്നും ആശുപത്രിയില്‍ ഇല്ല. പ്രവര്‍ത്തനമാരംഭിച്ച് വര്‍ഷങ്ങള്‍ പിന്നിട്ട ആശുപത്രിയില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കണമെന്നാണ് ആവശ്യം.

Also Read: പഠിക്കാന്‍ അടിസ്ഥാന സൗകര്യങ്ങളില്ല; ഇടുക്കി മെഡിക്കൽ കോളജിലെ വിദ്യാർഥികൾ സമരത്തിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.