എറണാകുളം: വഞ്ചനാ കേസിൽ മഞ്ഞുമ്മൽ ബോയ്‌സ് സിനിമ നിർമ്മാതാക്കളുടെ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി. നിർമ്മാതാക്കളായ ഷോൺ ആൻ്റണി, സൗബിൻ ഷാഹിര്‍ എന്നിവരുടെ അറസ്‌റ്റ് ഈ മാസം 22 വരെയാണ് തടഞ്ഞത്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു.
നേരത്തെ, അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹർജിയിൽ മഞ്ഞുമ്മൽ ബോയ്‌സ് സിനിമാ നിർമ്മാതാക്കൾക്കെതിരെ കേസെടുക്കാൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിടുകയും ,പൊലീസ് കേസെടുക്കുകയും ചെയ്‌തിരുന്നു. നാൽപത് ശതമാനം ലാഭ വിഹിതം വാഗ്‌ധാനം ചെയ്‌ത് നിർമാതാക്കൾ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽ മുടക്കോ നൽകാതെ കബളിപ്പിച്ചു എന്നായിരുന്നു പരാതി.
ആഗോള തലത്തിൽ ഇതുവരെ 220 കോടി രൂപ ചിത്രം കളക്ഷൻ നേടിയിട്ടുണ്ടെന്നും ഒടിടി പ്ലാറ്റ്‌ഫോമുകൾ മുഖേനയും ചിത്രം ഇരുപത് കൊടിയോളം രൂപ നേടിയിട്ടുണ്ടെന്നും കോടതിയിൽ കൊടുത്ത സ്വകാര്യ അന്യായത്തിലും സിറാജ് പറഞ്ഞിരുന്നു. നിർമ്മാതാക്കൾ യാതൊരു തുകയും ചിലവാക്കിയിട്ടില്ലെന്നും 22 കോടി രൂപ ചെലവ് വരുമെന്ന് പറഞ്ഞാണ് 7 കോടി രൂപ വാങ്ങിയതെന്നുമാണ് ആരോപണം.
Also Read : 'മഞ്ഞുമ്മല്‍ ബോയ്‌സ്' നിര്‍മാതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ് - Manjummel Boys Producers Case