ETV Bharat / state

മഞ്ചുവിരട്ട്... വട്ടവടയില്‍ ദ്രാവിഡ പോരാട്ട വീര്യം ഓർമപ്പെടുത്തി ആഘോഷം

ദ്രാവിഡ പോരാട്ട വീര്യത്തിന്‍റെ ഓർമപ്പെടുത്തലുമായി കേരളത്തിന്‍റെ സ്വന്തം കാളയോട്ട മത്സരം വട്ടവടയിൽ നടന്നു. മഞ്ചുവിരട്ട് എന്നാണ് ഈ കാളയോട്ട മത്സരത്തിനെ വിശേഷിപ്പിക്കുന്നത്. നൂറ്റാണ്ടുകളായി പിന്തുടരുന്ന കാർഷിക സംസ്‌കാരത്തിന്‍റെ ഭാഗമായാണ് മഞ്ചുവിരട്ട് നടക്കുന്നത്.

author img

By ETV Bharat Kerala Team

Published : Feb 2, 2024, 7:59 PM IST

മഞ്ചുവിരട്ട്  Jallikattu  കാളയോട്ട മത്സരം  ജെല്ലികെട്ട്  വട്ടവട മഞ്ചുവിരട്ട്
മഞ്ചുവിരട്ട്, വട്ടവടയില്‍ ദ്രാവിഡ പോരാട്ട വീര്യത്തിന്‍റെ ഓർമപ്പെടുത്തല്‍
വട്ടവടക്കാരുടെ സ്വന്തം 'മഞ്ചുവിരട്ട്'

ഇടുക്കി : കുതിച്ചു പായുന്ന കാള കൂറ്റൻമാരെ കൊമ്പിൽ പിടിച്ചു നിലയ്ക്കു നിർത്താൻ ശ്രമിക്കുന്ന വീരൻമാർ. തമിഴ്‌നാട്ടിലെ ജല്ലിക്കട്ടിന് സമാനമായ രീതിയില്‍ നടക്കുന്ന ആഘോഷം. ഇത് മൂന്നാര്‍ വട്ടവടക്കാരുടെ സ്വന്തം 'മഞ്ചുവിരട്ട്' (Manju Virattu bull race Vattavada Idukki). നൂറ്റാണ്ടുകളായി പിന്തുടർന്ന കാർഷിക സംസ്‌കാരത്തിന്‍റെ ഭാഗമാണിത്. ദ്രാവിഡ പോരാട്ട വീര്യത്തിന്‍റെ ഓർമപ്പെടുത്തല്‍ കൂടിയാണ് മഞ്ചുവിരട്ട്.

കാർഷിക ജോലികളിൽ സഹായിക്കുന്ന കാളകളോടുള്ള ആദരവ് കൂടിയാണ് ഈ ആഘോഷം. മത്സരത്തിന് ഒരു മാസം മുൻപ് മുതൽ കാളകളെ കൃഷിയിടത്തിൽ ഇറക്കില്ല. മാടുകൾക്ക് മികച്ച പരിചരണം നല്‍കും. കൊമ്പുകളിൽ അലങ്കാരങ്ങള്‍ പതിപ്പിച്ച് ചായം പൂശിയാണ് ഇവയെ മത്സരത്തിന് കൊണ്ടുവരിക. ഗ്രാമത്തിലെ പ്രധാന കവലയിലേക്ക് പാഞ്ഞെത്തുന്ന കാളക്കൂറ്റൻമാരെ കൊമ്പിൽ പിടിച്ചു നിർത്തുന്നവനാണ് വിജയി.

മത്സരത്തിന് മുൻപ് ഗ്രാമ മുഖ്യൻമാരെ ഗ്രാമീണർ പൊതുസ്ഥലത്തേക്ക് ആനയിക്കും. പ്രത്യേക തലപ്പാവും പാരമ്പരാഗത വസ്‌ത്രങ്ങളും ധരിച്ചാണ് ആളുകൾ മഞ്ചുവിരട്ടില്‍ പങ്കെടുക്കാനെത്തുന്നത്. നാലര നൂറ്റാണ്ട് മുൻപ്, തമിഴ്‌നാട്ടിൽ നിന്നും കുടിയേറിയവരാണ് വട്ടവട നിവാസികളുടെ പൂർവികർ എന്നാണ് വിശ്വാസം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.